കോട്ടപ്പുറം കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടം നാടിന് സമര്‍പ്പിച്ചു
കരിമ്പുഴ: സംസ്ഥാനത്തെ ആരോഗ്യമേഖലയിലെ സ്റ്റാഫ് ഘടനയില്‍ മാറ്റം വരുത്തുമെന്ന് ആ രോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരന്. കോട്ടപ്പുറം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിട ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ഫാര്‍മസിസ്റ്റുകള്‍ തുടങ്ങി ആരോഗ്യമേഖലയിലെ വിവിധ തസ്തികകള്‍ വര്‍ധിപ്പിക്കാനും ജീവ നക്കാരുടെ ക്ഷാമം പരിഹരിക്കാനും സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചുവരികയാ ണെന്ന് മന്ത്രി പറഞ്ഞു.
സ്വകാര്യആശുപത്രികള്‍ അമിത ബില്‍ ഈടാക്കുന്ന പ്രവണതയ്ക്കെതിരെ കൃത്യമായ നിയന്ത്ര ണം കൊണ്ടുവരും. മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ ഡ്രഗ്സ് കണ്ട്രോള് വിഭാഗ ത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആശുപത്രികളിലെ ശുചിത്വം കാത്തുസൂക്ഷിക്കാനുള്ള നിര്‍ദേ ശങ്ങളും നല്‍കുന്നുണ്ട്. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ആരോഗ്യമേഖല കുറ്റമറ്റതാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.ചടങ്ങില്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ലാബ് ഉദ്ഘാടനം പട്ടികജാതി-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസിയും, ഫാര്‍മസി ഉദ്ഘാടനം വി.കെ. ശ്രീകണ്ഠന് എം.പിയും നിര്‍വഹിച്ചു. കെ. പ്രേംകുമാര്‍ എം.എല്‍.എ അധ്യക്ഷനായി. നിര്‍മാണ കരാറുകാര നെയും മുന്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബൈജുവിനെയും ആദരിച്ചു.
നാഷണല്‍ ഹെല്‍ത്ത് മിഷന്റെ 1.58 കോടി രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീലാദേവി, ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. അശോക് കുമാര്‍, കരിമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ പാട്ടത്തൊടി, വൈസ് പ്രസിഡന്റ് രാജു കരിയോട്, ജില്ലാ പഞ്ചായത്ത് അംഗം സി. സ്മിത, ഗ്രാമപഞ്ചായത്ത് അംഗം ആര്. രാജേശ്വരി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ ബിന്ദു തോമസ്, മെഡിക്കല്‍ ഓഫീസര്‍ ശബാന ഷെറിന്, എസ്.സി.ഇ.ആര്.ടി ഗവേണിങ് ബോര്‍ഡ് അംഗം പി. ഹരിഗോവിന്ദന്, മുന്‍ എം.എല്‍.എ പി.കെ. ശശി, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
