മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്ടെയും അട്ടപ്പാടിയിലെയും വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ അട്ടപ്പാടി ഗ്രീന്‍ എനര്‍ജി കോറിഡോര്‍ പദ്ധതിയുടെ ഭാഗമായി 220 കെ.വി. ജി.ഐ.എസ്. സബ് സ്റ്റേഷനുകളും അനുബന്ധ ലൈനുകളും വരുന്നു. പദ്ധതിയുടെ നിര്‍മാണോദ്ഘാടനം ശനിയാഴ്ച വൈകിട്ട് നാലരയ്ക്ക് നെല്ലിപ്പുഴ പാലാട്ട് റെസിഡന്‍സിയില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന് നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ബി രാജു അധ്യക്ഷനാകും. വി.കെ ശ്രീകണ്ഠന് എം.പി. മുഖ്യാതിഥിയാകും. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും കെ. എസ്.ഇ.ബിയിലെ ഉന്നത ഉദ്യോഗസ്ഥരും മറ്റ് പൊതുപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുക്കും.
മണ്ണാര്‍ക്കാട് ഇലക്ട്രിക്കല്‍ ഡിവിഷന് വളപ്പിലും, അഗളിയില്‍ സബ് സ്റ്റേഷന് വളപ്പിലുമായാണ് വാതകത്തിന്റെ സഹായത്തോടെ വൈദ്യുതി നിയന്ത്രിക്കുന്നതും കുറഞ്ഞസ്ഥലം മാത്രം ആവ ശ്യമുള്ളതുമായ ആധുനിക സബ്സ്റ്റേഷന് ഉയരുക.2028-ഓടെ നിര്‍മാണപ്രവൃത്തികള്‍ പൂര്ത്തീ കരിക്കാനാണ് ശ്രമമെന്ന് അധികൃതര്‍ അറിയിച്ചു. കാറ്റാടി, സൗരോര്‍ജ്ജം തുടങ്ങിയ സ്രോതസ്സു കളില്‍ നിന്നുള്ള 220 മെഗാവാട്ട് വൈദ്യുതി കുറഞ്ഞപ്രസരണ നഷ്ടത്തോടെ ഗ്രിഡിലേക്ക് എത്തി ക്കുക, വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുക, ഉപഭോക്താക്കള്‍ക്ക് തടസരഹിതമായി ഗൂണനിലവാര മുള്ള വൈദ്യുതി ലഭ്യമാക്കുകയെന്നിവയാണ് ഇതിലൂടെ കെ.എസ്.ഇ.ബി. ലക്ഷ്യമിടുന്നത്.
കൊല്‍ക്കത്ത ആസ്ഥാനമായുള്ള ലൂമിനോ ഇന്‍ഡസ്ട്രീസ് ലിമിറ്റഡാണ് സബ് സ്റ്റേഷനുകളുടെ നിര്‍മാണം നടത്തുന്നത്. അട്ടപ്പാടി സബ് സ്റ്റേഷനിലേക്ക് മലപ്പുറം ജില്ലയിലെ വെട്ടത്തൂരില്‍ നിന്നും അഗളിയിലേക്ക് 49 കിലോമീറ്റര്‍ ദൂരത്തില്‍ ഇരട്ട സര്‍ക്യൂട്ട് ലൈനും, മണ്ണാര്‍ക്കാട്ടേക്ക് കൈതച്ചിറയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ ഒന്നിലധികം സര്‍ക്യൂട്ട് ലൈനുമാണ് അനുബന്ധ പ്രസരണത്തിനായി ഒരുക്കുന്നത്.ഗുജറാത്ത് ആസ്ഥാനമായുള്ള ദിനേശ് ചന്ദ്ര ആര്. അഗ്രവാള്‍ ഇന്‍ഫ്രാകോണ്‍ പ്രൈവറ്റ് ലിമിറ്റഡാണ് ഈ പ്രവൃത്തികള്‍ നടത്തുന്നത്. പദ്ധതിയുടെ നിര്‍മാണപ്രവൃത്തികള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്.
ആകെ 311.11 കോടി രൂപയുടെ പദ്ധതിയില്‍ 74.47 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ ഗ്രാന്‍ഡായും (എം.എന്‍.ആര്.ഇ.) 170 കോടി രൂപ ജര്‍മ്മന്‍ ബാങ്കായ കെ.എഫ്.ഡബ്ല്യു. വായ്പയായും ശേഷിക്കുന്ന തുക കെ.എസ്.ഇ.ബി. തനതുഫണ്ടില്‍ നിന്നുമാണ് കണ്ടെത്തുന്നത്. നിലവില്‍ വെണ്ണക്കര 110 കെ.വി. സബ്സ്റ്റേഷനില്‍ നിന്നുള്ള, 1974-ല്‍ നിര്‍മിച്ച 110 കെ.വി. ഏകസര്ക്യൂട്ട് ലൈന്‍ മാത്രമാണ് മണ്ണാര്‍ക്കാട് പ്രദേശത്തേക്കുള്ള പ്രധാന വൈദ്യുതി ഊര്‍ജ്ജ ഉറവിടം. അതുപോലെ മണ്ണാര്‍ക്കാട് മുതല്‍ അഗളി വരെയുള്ള പ്രസരണത്തിനായി ആശ്രയിക്കുന്ന, അട്ടപ്പാടി മേഖലയിലൂടെ കടന്നു പോകുന്ന 33 കെ.വി. ഇരട്ട സര്‍ക്യൂട്ട് ലൈനില്‍ പ്രത്യേകിച്ച് മഴക്കാലത്ത് പതിവായി തകരാറുകള്‍ സംഭവിക്കുന്നതിനാല്‍ ഈ ലൈനുകളെ മാത്രം പൂര്‍ണമായും ആശ്രയിക്കുവാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു.ഈ പുതിയ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ വര്‍ഷങ്ങളായി നിലനില്ക്കു ന്ന ഈ വൈദ്യുതി പ്രതിസന്ധികള്‍ക്ക് പരിഹാരമാകും. കൂടാതെ പാലക്കാട് ജില്ലയിലും പ്രത്യേ കിച്ച് മണ്ണാര്‍ക്കാട്, അഗളി മേഖലകളില്‍ വര്‍ധിച്ചുവരുന്ന വൈദ്യുതി ആവശ്യകത നിറവേറ്റുന്ന തിനും സംസ്ഥാനത്തിന്റെ പുനരുപയോഗം ഊര്ജ്ജമുന്നേറ്റത്തിനും പദ്ധതി നിര്‍ണായക പങ്കു വഹിക്കുമെന്ന് ട്രാന്‍സ് ഗ്രിഡ് എക്സിക്യുട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.

വാര്‍ത്ത കോപ്പിയടിക്കുന്നവര്‍ ശ്രദ്ധിക്കുക:
www.unveilnewser.comഎന്ന ഈ ഓണ്‍ലൈന്‍ പോര്‍ട്ടലി ല്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ ഈ വെബ്സൈറ്റിന്റെ സ്വന്തം ഉത്തരവാദിത്തത്തിലുള്ള താണ്. ഞങ്ങളുടെ അനുമതിയില്ലാതെ വാര്‍ത്തകള്‍ ഫോട്ടോ എടുത്തോ ഗൂഗിള്‍ ലെന്‍സ് (Google Lens / OCR) വഴിയോ കോപ്പി ചെയ്ത് വാട്സ്ആപ്പിലോ മറ്റ് സോഷ്യല്‍ മീഡിയയിലോ പ്രചരിപ്പിക്കു ന്നത് പകര്‍പ്പവകാശ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സൈബര്‍സെല്ലില്‍ പരാതിപ്പെടുന്നതാ യിരിക്കും. മുന്നറിയിപ്പുകള്‍ അനുസരിക്കുന്നത് നല്ലസംസ് കാരത്തിന്റെ ഭാഗമാണ്. അല്‍പ്പ മെങ്കിലും അതുണ്ടെങ്കില്‍ ചെയ്യാതിരിക്കുക.മാന്യമായ മാധ്യമ പ്രവര്‍ത്തനത്തെ മാനിക്കുക, വാര്‍ത്തകള്‍ ലിങ്ക് സഹിതം നേരിട്ട് ഷെയര്‍ ചെയ്യുക.