വില്ലേജ് ഓഫിസുകളില് ഡിജിറ്റല് ഹെല്പ് ഡെസ്കുകള് പ്രവര്ത്തിക്കും
പാലക്കാട്: സമ്മതിദായകപട്ടികയുടെ 2027-ലെ പ്രത്യേക പുതുക്കലിന് മുന്നോടിയായി പാലക്കാട് ജില്ലയില് ‘സ്പെഷ്യല് ഡ്രൈവ് ഫോര് ഇലക്ടറല് എന്റോള്മെന്റ്’ കര്മ്മപരിപാടി ആവിഷ്ക രിച്ചു.ജില്ലയിലെ 12 നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടര്പട്ടിക സമഗ്രമായി പരിശോധിച്ച് അര്ഹരായ മുഴുവന് ആളുകളുടെയും പേരുകള് ഉള്പ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ജില്ലാ തെര ഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര് അറിയിച്ചു. ഇതിന്റെ ഭാഗമായി ജില്ലയിലെ മുഴുവന് വില്ലേജ് ഓഫിസുകളിലും ഒക്ടോബര് 13 മുതല് 31 വരെ പ്രത്യേക ഡിജിറ്റല് ഹെല്പ് ഡെസ്കു കള് പ്രവര്ത്തിക്കും. കൂടാതെ, ബൂത്ത് പരിധിയില് സ്ഥിരതാമസക്കാരായ 18 വയസ്സിന് മുകളില് പ്രായമുള്ള എല്ലാവരുടെയും പേരുകള് വോട്ടര്പട്ടികയിലുണ്ടെന്ന് ഉറപ്പുവരുത്താന് ബി.എല്.ഒ മാര് വോട്ടര്മാരുടെ വീടുകള് സന്ദര്ശിക്കും.
വോട്ടര്പട്ടികയില് പേര് ചേര്ക്കുന്നതിന് മുന്പ് ഉണ്ടായിരുന്ന അധിക ഡിക്ലറേഷന് ഫോറം പൂര്ണമായും ഒഴിവാക്കിയതിനാല്, അപേക്ഷകര് നിയമപ്രകാരമുള്ള ഫോറം 6 മാത്രം ഓണ്ലൈ നായി സിറ്റിസണ് സര്വീസ് പോര്ട്ടല്/ വോട്ടര് ഹെല്പ്പ്ലൈന് ആപ്പ് വഴിയോ സമര്പ്പിച്ചാല് മതിയാകും. അപേക്ഷയോടൊപ്പം സ്വന്തം ഫോട്ടോയും, പ്രായം, മേല്വിലാസം എന്നിവ തെളിയി ക്കുന്നതിനായി അംഗീകരിച്ചിട്ടുള്ള 12 രേഖകളില് ഏതെങ്കിലും ഒന്നും ഡിജിറ്റലായി സമര്പ്പി ക്കണം. മേല്വിലാസം തെളിയിക്കുന്നതിന് അനുബന്ധ രേഖയായി ആധാര് സമര്പ്പിക്കുന്നവര് മറ്റൊരു രേഖ കൂടി സമര്പ്പിക്കണം. ഓണ്ലൈനായി ലഭിക്കുന്ന ഈ അപേക്ഷകളിന്മേല് ബൂത്ത് ലെവല് ഓഫിസര്മാര് വീടുകളില് നേരിട്ടെത്തി പരിശോധനകള് പൂര്ത്തിയാക്കും .ഇതിനുമു ന്നോടിയായി, 2025 ജനുവരി 1-ന് നിലവില് വന്ന വോട്ടര്പട്ടികയും നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പ്രാബല്യത്തില് വന്ന വോട്ടര്പട്ടികയും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങള് വിശദ മായി പരിശോധിക്കാന് ഇ.ആര്.ഒമാര്ക്ക് നിര്ദ്ദേശം നല്കിയിട്ടുണ്ട്. കഴിഞ്ഞ വര്ഷം നടന്ന സ്പെഷ്യല് ഇന്റന്സീവ് റിവിഷനില് വിതരണം ചെയ്തതും തിരികെ ലഭിക്കാത്തതുമായ എന്യൂമറേഷന് ഫോമുകളില് എത്രയെണ്ണം തെരഞ്ഞെടുപ്പിന് ശേഷം പ്രസിദ്ധീകരിച്ച പട്ടികയി ല് ഉള്പ്പെടാതെ പോയിട്ടുണ്ട് എന്നതിനെക്കുറിച്ചും ഇ.ആര്.ഒ തലത്തില് പരിശോധന നടത്തും.
യുവവോട്ടര്മാര്ക്കിടയില് ജനാധിപത്യ പ്രക്രിയയെക്കുറിച്ചും വോട്ടവകാശത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി ജില്ലയിലെ കോളജ്, ഹയര് സെക്കന്ഡറി സ്കൂള് തലങ്ങളി ല് ‘കാംപസ് ടു ബൂത്ത്’ എന്ന പേരില് പ്രത്യേക എന്റോള്മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. ‘സ്റ്റെപ്പ് ഫോര്വേഡ്, ഗെറ്റ് കൗണ്ടഡ്’എന്ന സന്ദേശത്തോടെ നവംബര് രണ്ട് മുതല് ഒരാഴ്ച നീണ്ടുനില്ക്കു ന്ന പ്രത്യേക പേര് ചേര്ക്കല് യജ്ഞമാണ് കാംപസുകളിലും ഹയര് സെക്കന്ഡറി സ്കൂളുകളിലും ഇതിലൂടെ ലക്ഷ്യമിടുന്നത്. പരമാവധി വിദ്യാര്ഥികളെ തെരഞ്ഞെടുപ്പ് അവബോധ പ്രവര്ത്തന ങ്ങളില് സജീവ പങ്കാളികളാക്കാന് ഇലക്ടറല് ലിറ്ററസി ക്ലബ്ബുകള് വഴി വിപുലമായ നടപടികള് സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ജില്ലയിലെ മുഴുവന് ഹയര് സെക്കന്ഡറി സ്കൂളുകളിലും ആര്ട്സ് ആന്ഡ് സയന്സ് കോളജുകളിലും പോളിടെക്നിക് കോളജുകളിലും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇലക്ടറല് ലിറ്ററസി ക്ലബുകള് രൂപീകരിക്കുകയും വിദ്യാര്ഥികള് ക്ക് സമ്പൂര്ണ തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് സമഗ്രമായ അവബോധം നല്കുകയും ചെയ്യും.
