കോട്ടോപ്പാടം:നാട്ടുകല്‍-ഭീമനാട് റോഡില്‍ ചേപ്പിലായി ഭാഗത്ത് തകര്‍ന്ന സംരക്ഷണഭിത്തിയും റോഡ് വശങ്ങളും പുനര്‍നിര്‍മിക്കുന്നതിനുള്ള ടെന്‍ഡറുകള്‍ ഈ മാസം 12-ന് തുറക്കും. പൊതു മരാമത്ത് വകുപ്പ് 24.99 ലക്ഷം രൂപ ചെലവ് കണക്കാക്കുന്ന പ്രവൃത്തി ഏറ്റെടുക്കുന്നതിന് കരാറു കാര്‍ക്ക് ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി വ്യാഴാഴ്ചയോടെ അവസാനിച്ചു. റോഡരു കില്‍ 23 മീറ്റര്‍ നീളത്തില്‍ ഭിത്തികെട്ടി സുരക്ഷ ഒരുക്കാനാണ് പദ്ധതി. മണ്ണുപണി, കോണ്‍ക്രീറ്റ്, വെള്ളം വാര്‍ത്ത് വിടാനുള്ള ദ്വാരങ്ങള്‍, മണ്ണ് തിരിച്ചുനിറയ്ക്കല് തുടങ്ങിയ പ്രവൃത്തികളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആറുമാസമാണ് പ്രവൃത്തി പൂര്‍ത്തിയാക്കാനുള്ള കാലാവധിയായി പൊതുമരാമത്ത് വകുപ്പ് നിഷ്കര്‍ഷിച്ചിട്ടുള്ളത്.
പാലക്കാട്-കോഴിക്കോട് ദേശീയപാതയേയും, നിര്‍ദിഷ്ട മലയോര ഹൈവെയേയും ബന്ധിപ്പിക്കു ന്ന പ്രധാനപാതയാണ് നാട്ടുകല്‍ 55-ാംമൈല്‍ ഭീമനാട് റോഡ്. ഈ റൂട്ടില്‍ വയലുകള്‍ വരുന്നതും വീതി കുറഞ്ഞതുമായ ചേപ്പിലായിയില് റോഡിന്റെ പകുതി ഭാഗം തകര്‍ന്നതോടെ ചെറിയ വാഹനങ്ങള്‍ക്ക് മാത്രമേ ഇപ്പോള്‍ ഇതുവഴി കടന്നുപോകാന്‍ കഴിയുന്നുള്ളൂ.അലനല്ലൂര്‍ ഭാഗത്തു നിന്ന് വരുന്ന വലിയ വാഹനങ്ങള്‍ക്ക് ദേശീയപാതയിലേക്ക് പ്രവേശിക്കുന്നതിനായി കോട്ടോപ്പാ ടം ആര്യമ്പാവ് റോഡിനെയാണ് ആശ്രയിക്കേണ്ടിവരുന്നത്. നാട്ടുകല്‍ ഭാഗത്തുനിന്നുള്ള വലിയ വാഹനങ്ങള്‍ക്കും ഈ വഴിയിലൂടെ മാത്രമേ നിര്‍ദിഷ്ട മലയോര ഹൈവേയിലേക്ക് പ്രവേശിക്കാ നാകൂ.സുപ്രധാനപാതകളെ ബന്ധിപ്പിക്കുന്ന ചെറിയ പാതയാണ് ഭീമനാട് റോഡെങ്കിലും ദിനംപ്ര തി നിരവധി ചരക്ക് വാഹനങ്ങളുള്‍പ്പെടെ ഇതുവഴി സഞ്ചരിക്കുന്നുണ്ട്. റോഡിന്റെ ദുരവസ്ഥ ഇത്തരം വാഹനങ്ങളെയാണ് ഏറെ ബാധിച്ചിട്ടുള്ളത്.
2024-ല്‍ റോഡിന്റെ ഇടതുവശത്തായി കല്ലുകള്‍ അടുക്കിവെച്ചുള്ള താങ്ങുമതിലിന്റെ അടിത്തറ ഇളകിയതിനെ തുടര്‍ന്ന് റോഡിന്റെ ഉപരിതലത്തില്‍ വിള്ളല്‍ രൂപപ്പെട്ടിരുന്നു.അടിയന്തര സുര ക്ഷാനടപടിയെന്ന നിലയില്‍ ബാധിക്കപ്പെട്ട ഭാഗത്തുകൂടിയുള്ള വലിയ വാഹനങ്ങളുടെ ഗതാഗ തം നിയന്ത്രിക്കുകയും ആവശ്യമായ മുന്നറിയിപ്പ് ബോര്‍ഡുകള്‍ വെച്ച് സുരക്ഷാ സംവിധാനങ്ങ ളേര്പ്പെടുത്തുകയും ചെയ്തിരുന്നു. തച്ചനാട്ടുകര സമഗ്ര കുടിവെള്ളപദ്ധതിക്കായി ഈ റോഡരുകി ലൂടെ കൂറ്റന്‍ പൈപ്പുകള്‍ വിന്യസിക്കുന്നതിനായി വാട്ടര്‍ അതോറിറ്റി ജോലികള്‍ ആരംഭിച്ചതോ ടെ സ്ഥിതി കൂടുതല്‍ വഷളായി. സുരക്ഷിതമായ വാഹനഗതാഗതത്തിന് അനുയോജ്യമല്ലാതായി ത്തീര്‍ന്ന റോഡില്‍, മഴക്കാലത്ത് സ്ഥിതി അതീവ ഗുരുതരമായി.ശക്തമായ മഴയെ തുടര്‍ന്ന് നില വിലുള്ള സംരക്ഷണമതില്‍ പൂര്‍ണ്ണമായും തകരുകയും, ജി.എസ്.ബി. മിശ്രിതം ഉപയോഗിച്ച് താല് ക്കാലികമായി പുന:സ്ഥാപിച്ച ഭാഗം ഉള്‍പ്പെടെ റോഡിന്റെ പകുതിയോളം ഭാഗം ഒലിച്ചുപോവുക യും ചെയ്തു. ചേപ്പിലായിയില് വയലുകള്‍ കഴിഞ്ഞുവരുന്ന ഭാഗത്ത് മഴവെള്ളം കുത്തിയൊലിച്ചെ ത്തി റോഡിന്റെ വശങ്ങളും തകര്‍ന്നുതുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് റോഡിന്റെ സ്ഥിരത വീണ്ടെടുക്കുന്നതിനും പൊതുഗതാഗതത്തിന് സുരക്ഷിതവും ഉപയോഗ യോഗ്യവുമാക്കുന്നതിനാണ് തകര്‍ന്ന സംരക്ഷണഭിത്തി പുനര്‍നിര്‍മിക്കുന്നത്.

വാര്‍ത്ത കോപ്പിയടിക്കുന്നവര്‍ ശ്രദ്ധിക്കുക: www.unveilnewser.comഎന്ന ഈ ഓണ്‍ലൈന്‍ പോര്‍ട്ടലി ല്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ ഈ വെബ്സൈറ്റിന്റെ സ്വന്തം ഉത്തരവാദിത്തത്തിലുള്ള താണ്. ഞങ്ങളുടെ അനുമതിയില്ലാതെ വാര്‍ത്തകള്‍ ഫോട്ടോ എടുത്തോ ഗൂഗിള്‍ ലെന്‍സ് (Google Lens / OCR) വഴിയോ കോപ്പി ചെയ്ത് വാട്സ്ആപ്പിലോ മറ്റ് സോഷ്യല്‍ മീഡിയയിലോ പ്രചരിപ്പിക്കു ന്നത് പകര്‍പ്പവകാശ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സൈബര്‍സെല്ലില്‍ പരാതിപ്പെടുന്നതായിരിക്കും. മുന്നറിയിപ്പുകള്‍ അനുസരിക്കുന്നത് നല്ലസംസ് കാരത്തിന്റെ ഭാഗമാണ്. അല്‍പ്പമെങ്കിലും അതുണ്ടെങ്കില്‍ ചെയ്യാതിരിക്കുക.മാന്യമായ മാധ്യമ പ്രവര്‍ത്തനത്തെ മാനിക്കുക, വാര്‍ത്തകള്‍ ലിങ്ക് സഹിതം നേരിട്ട് ഷെയര്‍ ചെയ്യുക.