മണ്ണാര്‍ക്കാട്: സി.എം. ഷീല്‍ഡ് പ്രോജക്ടിന്റെ ഭാഗമായി ഭാരത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് ഡി.എച്ച്.എസ്.എസ്. നെല്ലിപ്പുഴ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കായി സാന്ത്വന പരിചരണത്തില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൂള്‍ പ്രിന്‍സിപ്പാള്‍ മുഹമ്മദ് കാസിം ഉദ്ഘാടനം ചെയ്തു. സ്കൗട്ട് മാസ്റ്റര്‍ ഹസനുല്‍ ബന്ന അധ്യക്ഷനായി. മണ്ണാര്‍ക്കാട് പാലി യേറ്റീവ് കെയര്‍ സൊസൈറ്റി സെക്രട്ടറി മുഹമ്മദ് അലി അന്‍സാരി മാസ്റ്റര്‍ ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്കി.ഗൈഡ് ക്യാപ്റ്റന്‍ എം.വിനീത, സി.പി മൊയ്തീന്, സ്കൗട്ട് ലീഡര്മാ രായ മുഹമ്മദ് സാബിത്ത്, മുഹമ്മദ് ഷഹീന്, ഗൈഡ് ലീഡര്‍മാരായ റിഫ ഫാത്തിമ, സി. ഫാദിയ എന്നിവര്‍ പങ്കെടുത്തു.
