എജ്യുക്കേഷൻ പഠനവകുപ്പിൽ ഗസ്റ്റ് അധ്യാപക ഒഴിവ്
കാലിക്കറ്റ് സർവകലാശാലാ എജ്യുക്കേഷൻ പഠനവകുപ്പിൽ അറബിക്, ഹിന്ദി, മാത്തമാറ്റിക്സ് – എജ്യുക്കേഷൻ വിഷയങ്ങൾക്ക് ദിവസവേതനാടിസ്ഥാനത്തിലുള്ള ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. പ്രസ്തുത ഒഴിവുകളിലേക്കുള്ള വാക് – ഇൻ – ഇന്റർവ്യൂ ഒക്ടോബർ 09-ന് നടക്കും. യോഗ്യരായവർ രാവിലെ 10.00 മണിക്ക് അസൽ സർട്ടിഫിക്കറ്റുകളും അതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം പഠനവകുപ്പിൽ ഹാജരാകണം. യോഗ്യത : അറബിക്ക് / ഹിന്ദി / മാത്തമാറ്റിക്സ് ബിരുദാനന്തര ബിരുദം, എം.എഡ്., നെറ്റ്. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ ഇല്ലാത്തവരെയും പരിഗണിക്കും. ഫോൺ : 9447539069.
പ്രാക്ടിക്കൽ പരീക്ഷ
അഞ്ചാം സെമസ്റ്റർ ബാച്ചിലർ ഓഫ് തിയേറ്റർ ആർട്സ് നവംബർ 2026 സപ്ലിമെന്ററി / ഇംപ്രൂവ്മെ ന്റ് എക്സ്റ്റേണൽ പ്രാക്ടിക്കൽ പരീക്ഷകൾ ഒക്ടോബർ 16, 17, 19 തീയതികളിൽ നടക്കും. കേന്ദ്രം : സ്കൂൾ ഓഫ് ഡ്രാമ ആന്റ് ഫൈൻ ആർട്സ്, ഡോ. ജോൺ മത്തായി സെന്റർ, അരണാട്ടുകര, തൃശ്ശൂർ. അഞ്ചാം സെമസ്റ്റർ ബി.വോക്. ഒപ്റ്റോമെട്രി ആന്റ് ഒഫ്താൽമോളജിക്കൽ ടെക്നിക്സ് (സി.ബി. സി.എസ്.എസ്. – വി. – യു.ജി.) നവംബർ 2026 പ്രാക്ടിക്കൽ പരീക്ഷകൾ നവംബർ 02, 03 തീയതികളി ൽ നടക്കും. കേന്ദ്രം : എം.ഇ.എസ്. കേവീയം കോളേജ്, വളാഞ്ചേരി. ഷെഡ്യൂൾ വെബ്സൈറ്റിൽ.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഅപേക്ഷ
സർവകലാശാലാ ടീച്ചർ എജ്യുക്കേഷൻ സെന്ററുകൾ / അഫിലിയേറ്റഡ് കോളേജുകളിലെ കോഴ്സ് പൂർത്തിയാക്കിയിട്ടും എല്ലാ നോർമൽ സപ്ലിമെന്ററി അവസരങ്ങളും നഷ്ടമായവർക്കുള്ള ഒന്നാം സെമസ്റ്റർ ( 2021 സിലബസ് ) ബി.എഡ്. (2021 പ്രവേശനം) സെപ്റ്റംബർ 2025, (2022 പ്രവേശനം) സെപ്റ്റംബർ 2026 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്ക് ഒക്ടോബർ 08 മുതൽ 26 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ എം.എസ് സി. മാത്തമാറ്റിക്സ്, എം.എസ് സി. മാത്തമാറ്റിക്സ് വിത് ഡാറ്റാ സയൻസ് (സി.ബി.സി.എസ്.എസ്. – 2021 പ്രവേശനം) സെപ്റ്റംബർ 2025, വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ എം.എസ് സി. മാത്തമാറ്റിക്സ് (2020 പ്രവേശനം) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 17 വരെ അപേക്ഷിക്കാം. മൂന്ന്, നാലാം വർഷ ബി.എച്ച്.എം. ( 2019 പ്രവേശനം ) സെപ്റ്റംബർ 2025 ഒറ്റത്തവണ റഗുലർ സപ്ലിമെ ന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 21 വരെ അപേക്ഷിക്കാം.
പരീക്ഷാ അപേക്ഷ
ഒന്നാം സെമസ്റ്റർ ബി.എഡ്. സ്പെഷ്യൽ എജ്യുക്കേഷൻ – ഹിയറിങ് ഇംപയർമെൻ്റ് ( 2025 സിലബസ് – 2025 പ്രവേശനം മുതൽ, 2015 സിലബസ് – 2024 പ്രവേശനം ), ഇന്റലക്ച്വൽ ഡിസെബിലിറ്റി ( 2025 സിലബസ് – 2025 പ്രവേശനം മുതൽ, 2021 സിലബസ് – 2024 പ്രവേശനം ) റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഒക്ടോബർ 29 വരെയും 210 രൂപ പിഴയോടെ നവംബർ 02 വരെയും അപേക്ഷിക്കാം. ലിങ്ക് ഒക്ടോബർ 13 മുതൽ ലഭ്യമാകും.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ ( സി.സി.എസ്.എസ്. ) എം.എ. വുമൺ സ്റ്റഡീസ് ( 2023 പ്രവേശനം ), എം.എസ് സി. ബോട്ടണി ( 2024, 2025 പ്രവേശനം ) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
