മണ്ണാര്‍ക്കാട്: ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട വിധവകള്‍, വിവാഹബന്ധം വേര്‍പെടുത്തിയവര്‍, ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ എന്നിവരുടെ ഭവന പുനരുദ്ധാരണത്തിനായി സംസ്ഥാന സര്ക്കാ രിന്റെ ‘ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി’യിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.
വീടുകളുടെ വാതിലുകള്‍, ജനലുകള്‍, മേല്‍ക്കൂര, ഫ്ലോറിംഗ്, പ്ലംബിംഗ്, സാനിറ്റേഷന്‍, ഇല ക്ട്രിഫിക്കേഷന് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി പരമാവധി 50,000 രൂപയാണ് ധനസഹായമായി നല്‍കുന്നത്. മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്സി, ജൈന്‍ എന്നീ ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.അപേക്ഷകയു ടെയോ പങ്കാളിയുടെയോ പേരിലുള്ള വീടിന്റെ വിസ്തീര്‍ണ്ണം പരമാവധി 1200 സ്ക്വയര്‍ ഫീറ്റില്‍ കവിയരുത്. കൂടാതെ, അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം.
ബി.പി.എല്‍ കുടുംബങ്ങള്‍, ശാരീരിക/മാനസിക വെല്ലുവിളി നേരിടുന്ന മക്കളുള്ളവര്‍, പെണ്‍കു ട്ടികള് മാത്രമുള്ളവര്‍, മക്കളില്ലാത്തവര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും. എന്നാല്‍, സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥിരവരുമാനമുള്ള മക്കളുള്ളവരും കഴിഞ്ഞ 10 വര്‍ഷത്തി നുള്ളില്‍ ഭവന നിര്‍മ്മാണത്തിനോ പുനരുദ്ധാരണത്തിനോ ധനസഹായം ലഭിച്ചവരും അപേക്ഷി ക്കാന്‍ അര്‍ഹരല്ല. അപേക്ഷാ ഫോറം www.mwdscholarship.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാ ണ്. പൂരിപ്പിച്ച അപേക്ഷയോടൊപ്പം 2026-27 സാമ്പത്തിക വര്‍ഷത്തെ ഭൂനികുതി രസീത്, റേഷന്‍ കാര്‍ഡ് പകര്‍പ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ഉദ്യോഗസ്ഥന്റെ സര്‍ട്ടിഫിക്കറ്റ് എന്നിവ സമര്‍പ്പിക്കണം. പൂരിപ്പിച്ച അപേക്ഷകളും രേഖകളും ഒക്ടോബര്‍ 10-നകം അതാത് ജില്ലാ കളക്ട റേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനില്‍ നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ എത്തിക്കേണ്ടതാണ്. കൂടു തല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491 2505309.
