പാലക്കാട്: ഫിഷറീസ് വകുപ്പും ജില്ലാ പഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന റിസര്‍വോ യറിലെ മത്സ്യകുഞ്ഞുനിക്ഷേപം പദ്ധതിയുടെ ഭാഗമായി വാളയാര്‍ ഡാമില്‍ 4,63,000 മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നു. ജില്ലയിലെ വാളയാര്‍, കാഞ്ഞിരപ്പുഴ, മംഗലം, പോത്തുണ്ടി, ചുള്ളിയാര്‍, മീങ്കര എന്നീ റീസര്വോയറുകളിലാണ് പദ്ധതി നടപ്പാക്കുക.
പട്ടികജാതി/ പട്ടികവര്‍ഗ ഫിഷറീസ് സഹകരണ സംഘം മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനം നടത്തിവരുന്ന ജില്ലയിലെ വിവിധ റീസര്‍വോയറുകളില്‍ മത്സ്യകുഞ്ഞ് നിക്ഷേപം നടത്തുക വഴി ഉള്‍നാടന്‍ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുക, മത്സ്യതൊഴിലാളികളുടെ സ്ഥിരവരുമാനം ഉറപ്പു വരുത്തുക, ഗുണമേന്മയുള്ള മത്സ്യം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.വാളയാര്‍ റിസര്‍വോയറിലെ മത്സ്യക്കുഞ്ഞ് നിക്ഷേപം ഉദ്ഘാട നം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ബി രാജു നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടെ നടപ്പാക്കുന്ന പദ്ധതിക്കായി 20 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ബിജോയ് അധ്യക്ഷനായി. ലമ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ടി അനിത, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ കമ്മിറ്റി ചെയര്‍പേഴ്സണ്‍ വി.സി ഉദയകുമാര്‍, ഫിഷറീസ് എക്സ്റ്റഷന്‍ ഓഫീസര്‍ എ. ഫൈസ ല്‍, വാളയാര്‍ എക്സ് ഓഫീഷ്യോ സെക്രട്ടറി കെ.വി സന്തോഷ് കുമാര്‍, മത്സ്യതൊഴിലാളികള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
