മണ്ണാര്‍ക്കാട്: കുന്തിപ്പുഴ കുളര്‍മുണ്ടയില്‍ ഇടിമിന്നലേറ്റ് വീടിന് കോടുപാടുകള്‍ സംഭവിക്കുക യും ഇലക്ട്രിക് ഉപകരണങ്ങളും മറ്റും കത്തിനശിക്കുകയും ചെയ്തു. ആളപായമില്ല. പൂളോണ ജംഷാദിന്റെ വീടിനാണ് മിന്നലേറ്റത്.ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. വിവരമറിയിച്ചപ്രകാരം നഗരസഭാ കൗണ്‍സിലര്‍ മാരായ കെ.സി അബ്ദുറഹ്മാന്, ഷമീര്‍ ബാപ്പു എന്നിവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
വലിയ ശബ്ദത്തോടെയാണ് ഇടിമിന്നലുണ്ടായതെന്ന് വീട്ടുകാര്‍ പറഞ്ഞു. വൈദ്യുതി തൂണില്‍ നിന്നും വീട്ടിലേക്ക് നല്‍കിയിട്ടുള്ള സര്‍വീസ് വയര്‍, മീറ്റര്‍, മെയിന്‍ സ്വിച്ച് എന്നിവയെല്ലാം തകര്‍ന്നിട്ടുണ്ട്. ഇടിമിന്നലിന്റെ ആഘാതത്തില്‍ വീടിന്റെ ഭിത്തിയും പൊളിഞ്ഞിട്ടുണ്ട്. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നവര്‍ ഭാഗ്യവശാലാണ് രക്ഷപ്പെട്ടത്.
നാശനഷ്ടങ്ങളെ സംബന്ധിച്ച് റെവന്യുവകുപ്പ്, ജില്ലാ ദുരന്തനിവാരണ അതോറിറ്റി എന്നിവ ടങ്ങളില്‍ അറിയിച്ചിട്ടുണ്ടെന്നും, കുടുംബത്തിന് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് നഗരസഭാ കൗണ്‍സിലര്‍ അറിയിച്ചു.
