മണ്ണാര്‍ക്കാട്: വനപാലകരും വിദ്യാര്‍ഥികളും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് അട്ടപ്പാടി ചുരം റോഡ് ശുചീകരണവും അധിനിവേശ സസ്യനിര്മാര്ജന പദ്ധതിയും വിജയകരമായി പൂര്‍ത്തി യാക്കി. വന്യജീവി വാരാഘോഷം, ഗാന്ധിജയന്തി ആഘോഷം എന്നിവയുടെ ഭാഗമായി സൈല ന്റ്വാലി വനംഡിവിഷനും ഗ്രാഫ് സംഘടനയും സംയുക്തമായാണ് ശുചീകരണ യജ്ഞം സംഘ ടിപ്പിച്ചത്.
പ്രകൃതിമനോഹരമായ അട്ടപ്പാടി ചുരത്തിലും പരിസരപ്രദേശങ്ങളിലും അടിഞ്ഞുകൂടിയ പ്ലാസ്റ്റി ക് മാലിന്യങ്ങളാണ് നീക്കം ചെയ്തത്. എം.ഇ.എസ്. കല്ലടി കോളജ്, നജാത്ത് ആര്‍ട്സ് ആന്‍ഡ് സയന് സ്, യൂണിവേഴ്സല്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് എന്നിവടങ്ങളിലെ എന്‍.എസ്.എസ്. വളണ്ടിയര്‍മാര്‍ ശുചീകരണയജ്ഞത്തില്‍ പങ്കെടുത്തു.പരിസരശുചിത്വം ഉറപ്പുവരുത്തുന്നതി നൊപ്പം വനമേഖലയിലെ പ്ലാസ്റ്റിക് ഭീഷണി കുറയ്ക്കുന്നതിനും വിദ്യാര്‍ഥി സമൂഹത്തെ പങ്കാളികളാക്കി നടത്തിയ ഉദ്യമം ജനശ്രദ്ധപിടിച്ചുപറ്റി.
അട്ടപ്പാടി ചുരത്തില്‍ ശുചീകരണ യജ്ഞത്തിന്റെ ഉദ്ഘാടനം റിട്ട.റെയ്ഞ്ച് ഓഫിസര്‍ എന്‍. ഗണേശന് നിര്‍വഹിച്ചു. ഭവാനി റെയ്ഞ്ച് അസി. വൈല്‍ഡ് ലൈഫ് വാര്ഡന് എ.പി ശ്രീജിത്ത് അധ്യക്ഷനായി. ഡെപ്യുട്ടി ഫോറസ്റ്റ്് റിസര്‍വ് ഓഫിസര്‍ വിജിത്ത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പവര്‍ലിഫ്റ്റിങ് മത്സരത്തില്‍ സ്വര്‍ണമെഡല്‍ നേടിയ മറിയ ലമ ഫൈസലിനെ ചടങ്ങില്‍ ആദരി ച്ചു. ആനവായ് സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍മാരായ എം.അയ്യപ്പന്, വി.വിജയന്, അധ്യാപകരായ ഇര്ഫാന്, വിവേക്, ഗ്രാഫ് സെക്രട്ടറി അഷ്റഫ് മാളിക്കുന്ന്, ഗ്രാഫ് പ്രതിനിധികളായ കൃപയാന്, അനീഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
