തെങ്കര:ക്ലീന്‍ തെങ്കര ക്യാമ്പയിന്‍ഭാഗമായി തെങ്കര ഗ്രാമപഞ്ചായ ത്ത് പ്രദേശത്തെ 17 വാര്‍ഡുകളിലും മഴക്കാല രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങളും കൊതുകിന്റെ ഉറവിടനശീകരണ പ്രവര്‍ത്തന ങ്ങളും നടത്തി.കോവിഡ് 19,മഴക്കാല രോഗങ്ങള്‍ എന്നീ ലഘുലേഖ കള്‍ വിതരണം ചെയ്തു.വാര്‍ഡില്‍ വിവിധ പ്രദേശങ്ങളിലായി 50 പേര്‍ ഗ്രൂപ്പുകളായി തിരിഞ്ഞ് സാമൂഹിക’ അകലം പാലിച്ച് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ദേയമായി.പ്രവര്‍ത്തങ്ങളുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സാവിത്രി നിര്‍വഹിച്ചു പഞ്ചായത്ത് സെക്ടറി ഗിരിപ്രസാദ്,ജനപ്രതിനിധികള്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടോംസ് വര്‍ഗ്ഗീസ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മാരായ രാമപ്രസാദ് ഗോപാലകൃഷ്ണന്‍ എം.എന്‍ ‘ജെ പി എച് എന്‍ ഗീത വിനിത, ആശ പ്രവര്‍ത്തകര്‍ എന്നിവര്‍ നേതൃത്വം നല്‍കി

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!