അഗളി: പാടവയല്‍ കുളപ്പടിയിലെ കൊടുമ്പുകര നീര്‍ച്ചാലിന് സമീ പത്ത് എക്‌സൈസ് നടത്തിയ റെയ്ഡില്‍ 162 ലിറ്റര്‍ വാഷും വാറ്റ് ഉപകരണങ്ങളും പിടികൂടി.പാറക്കെട്ടുകള്‍ക്കുള്ളിലായി പ്ലാസ്റ്റിക് കുടങ്ങളിലാണ് വാഷ് സൂക്ഷിച്ചിരുന്നത്.എക്‌സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസര്‍ കെ എ മനോഹരന്‍,ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ ആര്‍ എസ് സുരേഷ്,സിവില്‍ എക്‌സൈസ് ഓഫീസര്‍ മാരായ പിബി ജോണ്‍സണ്‍,ഭോജന്‍,മൂസാപ്പ എന്നിവര്‍ നേതൃത്വം നല്‍കി.