കുമരംപുത്തൂര്‍:കല്ലടി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മൂന്നു പതിറ്റാ ണ്ടുകള്‍ നിറഞ്ഞ കര്‍മനിരതമായ സേവന ജീവിതത്തിന്റെ ചാരി താര്‍ഥ്യത്തോടെ പ്രിന്‍സിപ്പാള്‍ ടി.പി.മുഹമ്മദ് റഫീഖ് ഇന്ന് സ്‌കൂളി ന്റെ പടിയിറങ്ങും.കോവിഡ് 19 കാരണം മാറ്റി വെച്ച പ്ലസ്ടു പരീക്ഷ കളുടെ ചുമതല സര്‍വീസിലെ അവസാന പ്രവൃത്തി ദിവസമായ ഇന്ന് നിര്‍വ്വഹിച്ച് നിറഞ്ഞ സന്തോഷത്തോടെയാണ് പടിയിറക്കം.
പ്ലസ്ടു പരീക്ഷകളില്‍ പാലക്കാട് ജില്ലയില്‍ ഉന്നത വിജയശതമാനവും അച്ചടക്കവും നിലനിര്‍ത്തുന്നതിനായി പ്രവേശനം മുതല്‍ കുട്ടിക ള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും കൂടെ ഒരു സുഹൃത്താ യും, മോട്ടിവേറ്ററായും കര്‍ക്കശക്കാരനായ രക്ഷിതാവായും വേറിട്ടു നിന്ന മാതൃക അധ്യപകനാണ് ടി.പി.ആര്‍ എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്ന ടി.പി.മുഹമ്മദ് റഫീഖ്.1990 ല്‍ ഹൈസ്‌കൂളില്‍ സോഷ്യല്‍ സയന്‍സ് അധ്യാപകനായി എത്തിയ അദ്ദേഹം 10 വര്‍ഷം ഹൈസ്‌കൂള്‍ അധ്യാപകനായും, 2000 ല്‍ പ്ലസ്ടു ആരംഭിച്ച പ്പോള്‍ സീനിയര്‍ അധ്യാപകനായി സ്ഥാനക്കയറ്റം ലഭിക്കുകയും നാല് വര്‍ഷം ഹയര്‍ സെക്കണ്ടറി ടീച്ചറായും 2004 മുതല്‍ പ്രിന്‍സി പ്പാളായി 16 വര്‍ഷം സ്‌കൂളിന്റെ അമരത്തിരുന്നു.
സബ് ജില്ലയിലും ജില്ലയിലും നടക്കുന്ന വിവിധ കാലാ-കായിക -ശാസ്ത്രമേളകളില്‍ മല്‍സരിക്കുന്ന കുട്ടികളെ മത്സരം കഴിഞ്ഞ് നേരം എത്ര വൈകിയാണങ്കിലും വീടുകളില്‍ കൊണ്ടു പോയി വിട്ട ശേഷമേ അദ്ദേഹം വീട്ടിലേക്ക് മടങ്ങാറുള്ളൂ.പഠിക്കുന്നവരെയും പഠിച്ചിറങ്ങിയ പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും പേരെടുത്ത് വിളിക്കാന്‍ മറക്കാത്ത സഹൃദയനായ അധ്യാപകനാണ് റഫീഖ് മാസ്റ്റര്‍.കലാ കായിക വിദ്യഭ്യാസ ജീവകാരുണ്യ മേഖലകളില്‍ വിദ്യാര്‍ഥിക ളേയും രക്ഷിതാക്കളെയും അധ്യാപകരെയും മാനേജ്‌മെന്റിനെയും ഒപ്പം ചേര്‍ത്തു നിര്‍ത്തി കല്ലടി ഹയര്‍ സെക്കന്ററി സ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റിയതില്‍ റഫീഖ് മാസ്റ്ററിന്റെ നേതൃ ത്വപരമായ വലിയ പങ്കുണ്ട്. കുട്ടികളില്‍ അച്ചടക്കം, നേതൃപാടവം, ജീവ കാരുണ്യം, സ്വയം സുരക്ഷ, കായിക ക്ഷമത ,തൊഴില്‍ പരിശീലനം എന്നിവ വളര്‍ത്തുന്നതിന് ഹയര്‍ സെക്കന്ററിയില്‍ അദ്ദേഹത്തിന്റെ സേവന കാലത്ത് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടു വന്ന എല്ലാ പദ്ധതികളും സ്‌കൗട്ട് ആന്റ് ഗൈഡ്, അസാപ്പ്, എന്‍ എസ്എസ്, ത്വായ്‌ക്കൊണ്ട ,അടല്‍ ടിങ്കറിങ്ങ് ലാബ് ,പിഇഇഇസി എസ് എന്നിവ ആരംഭിച്ചത് അദ്ദേഹത്തിന്റെ ശ്രമ ഫലമാണ്. എന്‍ എസ്എസിന്റെ നേതൃത്തില്‍ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് വീടുവെ ച്ചു നല്‍കാനും പ്രളയ – കോ വിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ക്ക് നേതൃ പരമായ പങ്ക് നിര്‍വ്വഹിച്ചിട്ടുണ്ട്.ഹയര്‍ സെക്കന്ററി അധ്യാപക സംഘടന രംഗത്ത് സജീവമായ മുഹമ്മദ് റഫീഖ് മാസ്റ്റര്‍ കെഎച്ച്എസ്ടിയു സംസ്ഥാന വൈസ് പ്രസിഡന്റ്,സംസ്ഥാന ഓര്‍ഗനൈസിംങ്ങ് സെക്രട്ടറി എന്നി പദവികള്‍ വഹിച്ചിട്ടുണ്ട്.
അവസാന പ്രവൃത്തി ദിവസമായ ഇന്ന് 2 മണി മുതല്‍ 4 മണി വരെ പ്ലസ് വണ്‍ കെമിസ്ട്രി പരീക്ഷയും നടത്തി ഈ വര്‍ഷത്തെ ഹയര്‍ സെക്കന്ററി പരീക്ഷ പൂര്‍ത്തികരിച്ച നിറഞ്ഞ സംതൃപ്തിയോടെ യാണ് അദ്ദേഹം കല്ലടിയില്‍ നിന്നും വിരമിക്കുന്നത്. സ്‌കൂളിലെ മറ്റ് അധ്യാപകരായ സി.ആസ്യ, കെ.സുബൈദ, എന്‍.എസ് നൗഷാദ്, കെ.പി.ഉഷ എന്നിവരും റഫീഖ് മാസ്റ്ററിനൊപ്പം പടിയിറങ്ങും.