എടത്തനാട്ടുകര:മുണ്ടക്കുന്ന് എ.എല്‍.പി. സ്കൂളിലെ രണ്ടാം ക്ലാസുകാര്‍ മലയാളത്തിലെ ‘പൂരം പൊടി പൂരം’ എന്ന യൂണിറ്റിന്റെ ഭാഗമായി നടത്തിയ കുട്ടിപ്പൂരം ശ്രദ്ധേയമായി. നെറ്റിപ്പട്ടമണി ഞ്ഞ ‘ഗജവീര’ന്മാരും മേളക്കാരും കാണികളുമെല്ലാം പൂരത്തിന് കൊഴുപ്പേകി. വിവിധ കച്ചവട ക്കാരും മേളയുടെ ഭാഗമായി. ക്ലാസ് റൂമില്‍ ആണ് സ്റ്റാളുകള്‍ ഒരുക്കിയത്.ഒരു പൂരാഘോഷവുമാ യി ബന്ധപ്പെട്ട വിവിധ കാര്യങ്ങള്‍ കുട്ടികള്‍ക്ക് അനുഭവഭേദ്യമാക്കുക എന്ന ലക്ഷ്യത്തോടെയാ ണ് പൂരം ഒരുക്കിയതെന്ന് ക്ലാസ് അധ്യാപകരായ ഷാമില്‍, കാവ്യ എന്നിവര്‍ പറഞ്ഞു.സീനിയര്‍ അധ്യാപിക കെ. ബിന്ദു, അധ്യാപകരായ ജിതേഷ്, ഗഫൂര്‍, അമീര്‍, സൗമ്യ, ഭാഗ്യലക്ഷ്മി, ആശിഖാ ഷെറിന്, സുജിത്, സുനിത, ഷാഹിദ, ഹസീന എന്നിവര്‍ നേതൃത്വം നല്കി.
