കല്ലടിക്കോട്: കഴിഞ്ഞരാത്രിയിലെ ശക്തമായ മഴയെ തുടര്‍ന്ന് മലയോര മേഖലയായ മീന്‍വല്ലത്ത് നാശനഷ്ടങ്ങളുണ്ടായി.മണ്ണിടിഞ്ഞ് ഗതാഗത തടസമുണ്ടായതിനൊപ്പം റോഡിലെ ടാറും ഒഴുകി പോയി. മൂന്നേക്കര്‍-ആറ്റില റോഡില്‍ കരിമല മാവിന്‍ചുവട് ഭാഗത്തായാണ് മണ്ണിടിച്ചിലുണ്ടായത്. ഇതേ തുടര്‍ന്ന് വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത സ്ഥിതിയായി.
മൂന്ന് സ്ഥലത്തായാണ് ചെറിയതോതില്‍ മണ്ണിടിച്ചിലുണ്ടായത്. ബുധനാഴ്ച രാവിലെ യാത്രക്കാരെ ത്തിയപ്പോഴേക്കും റോഡിന്റെ വിവിധ ഭാഗങ്ങളില്‍ മണ്ണും മറ്റ് അവശിഷ്ടങ്ങളും അടിഞ്ഞുകൂടി യനിലയിലായിരുന്നു. വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ പഞ്ചായത്ത് അധികൃതര്‍ ഇടപെട്ട് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണും അവശിഷ്ടങ്ങളും നീക്കം ചെയ്താണ് ഗതാഗതം പുന:സ്ഥാപി ച്ചത്. തുപ്പനാട്-മീന്‍വല്ലം റോഡില്‍ ദേവമാതാ എസ്റ്റേറ്റിനോട് ചേര്‍ന്നുള്ള ഭാഗത്തായാണ് റോഡി ലെ ടാറിങ് ഒഴുകിപോയത്. നൂറ് മീറ്ററോളം ഭാഗത്തായി തകര്ച്ചനേരിട്ടതോടെ ഇതുവഴിയുള്ള യാത്ര ക്ലേശകരമായി മാറി.
വിനോദസഞ്ചാര കേന്ദ്രമായ മീന്വല്ലത്തേക്ക് എത്തിച്ചേരുന്നതിനുള്ള ഏകപാതയാണിത്. സ്വകാ ര്യ റിസോര്‍ട്ടുകള്‍, തോട്ടങ്ങള്‍ എന്നിവയെല്ലാം ഈമേഖലയില്‍ സ്ഥിതി ചെയ്യുന്നുണ്ട്. റോഡ് എത്രയും വേഗം ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയിലു ണ്ടായ മഴ ജനങ്ങളെ ഭീതിയിലാക്കുകയും ചെയ്തിരുന്നു.
മണ്ണിടിച്ചിലുണ്ടായ സ്ഥലങ്ങള്‍ കരിമ്പ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീലത, വൈസ് പ്രസിഡന്റ് വി.എം അബ്ദുല്‍ ഖാദര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം മുഹമ്മദ് നവാസ്, പഞ്ചായത്ത് സെക്രട്ടറി ഇ.എം അസീസ്, പഞ്ചായത്ത് അംഗങ്ങളായ വി.കെ ഷൈജു, തങ്കച്ചന് മാത്യൂസ്, വനസംരക്ഷണ സമിതി പ്രസിഡന്റ് ടി.ആര് രതീഷ് എന്നിവര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
