പാലക്കാട്: ഗ്രാമങ്ങളിലെയും മലയോര മേഖലകളിലെയും സാധാരണക്കാര്‍ക്ക് കോടതി സേവ നങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ ‘മൊബൈല്‍ ഇ-സേവാ’ വാഹനം പ്രവര്‍ത്തനമാരംഭിച്ചു. സുപ്രീം കോടതിയുടെയും കേരള ഹൈക്കോടതിയുടെയും മേല്‍നോട്ടത്തിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. കോടതികളില്‍ നേരിട്ടെത്താന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ഈ വാഹനം എത്തുന്ന സ്ഥലങ്ങളില്‍ വച്ചുതന്നെ കേസിന്റെ വിവരങ്ങള്‍ അറിയാനും രേഖകള്‍ കൈപ്പറ്റാനും സാധിക്കും. കേസുകള്‍ ഓണ്‍ലൈനായി ഫയല്‍ ചെയ്യാനും, കേസുകളിലെ പിഴ തുക അടക്കാ നുമുള്ള സൗകര്യവും ലഭിക്കും.വിചാരണയ്ക്കായി കോടതിയില്‍ പോകാതെ വീഡിയോ കോണ്‍ ഫറന്‍സ് വഴി സാക്ഷിപറയാനും പ്രതികളെ ഹാജരാക്കാനും ഇതിലൂടെ കഴിയും.
