മണ്ണാര്‍ക്കാട്: തച്ചമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തൊഴിലുറപ്പ് തൊഴിലാളികളെ ഭീഷണിപ്പെ ടുത്തിയെന്ന സി.പി.എമ്മിന്റെ ആരോപണം വാസ്തവവിരുദ്ധമാണെന്ന് യു.ഡി.എഫ്. തച്ചമ്പാറ പഞ്ചായത്ത് കമ്മിറ്റി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഗ്രാമസഭകളില്‍ പങ്കെ ടുക്കാത്തവര്ക്കും തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും ആനൂകൂല്യങ്ങള്‍ നല്കില്ലെന്നതരത്തിലു ള്ള പഞ്ചായത്ത് പ്രസിഡന്റിന്റെ ശബ്ദസന്ദേശം കഴിഞ്ഞദിവസം ചര്‍ച്ചയായിരുന്നു. ഇത് സത്യ പ്രതിജ്ഞാ ലംഘനമാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നുമായിരുന്നു സി. പി.എം. തച്ചമ്പാറ ലോക്കല്‍ കമ്മിറ്റിയുടെ നിലപാട്. ഇതിനുള്ള മറുപടിയായാണ് ബുധനാഴ്ച യു.ഡി.എഫ്. നേതൃത്വം രംഗത്തെത്തിയത്.
സ്വന്തംവാര്ഡിലെ തൊഴിലുറപ്പ് തൊഴിലാളികളോടുള്ള സ്നേഹവും അടുപ്പവും കാരണം സ്വാ ഭാവികശൈലിയില് പറഞ്ഞ കാര്യങ്ങളെയാണ് സി.പി.എം. രാഷ്ട്രീയപ്രേരിതമായി വളച്ചൊടി ക്കുന്നത്. ചെന്തെണ്ട് വാര്‍ഡില്‍ മുന്‍കൂട്ടി നോട്ടീസ് നല്കി നടത്തിയ ഗ്രാമസഭയില്‍ ഗുണഭോ ക്തൃപട്ടികയിലുള്ള 80ശതമാനത്തോളം പോരും തൊഴിലുറപ്പ് തൊഴിലാളികളായിരുന്നിട്ടും പങ്കെടുത്തത് ആറോളം പേര്‍മാത്രമാണ്. ഗ്രാമസഭയില്‍ ജനപങ്കാളിത്തം ഉറപ്പാക്കേണ്ട് വാര്‍ഡ് മെമ്പറുടെ കടമയാണ്. തന്റെ വാര്‍ഡിലെ ഗ്രാമസഭയില്‍ ഗുണഭോക്താക്കളായ അവരല്ലാതെ മറ്റാരാണ് പങ്കെടുക്കുക. ആനുകൂല്യങ്ങള്‍ കൈപ്പറ്റുകയും ഗ്രാമസഭയില്‍ പങ്കെടുക്കാതിരി ക്കുകയും ചെയ്യുന്ന പ്രവണത ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തത്. സര്‍ക്കാര്‍ വ്യവസ്ഥയനു സരിച്ച് ഗ്രാമസഭയുടെ അംഗീകാരമില്ലാതെ ആനുകൂല്യങ്ങള്‍ നല്‍കാനാവില്ലെന്നും അന്ന് ഗ്രാമസഭയില്‍ പങ്കെടുത്ത അംഗങ്ങളും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നുവെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേരി ജോസഫ് വ്യക്തമാക്കി. രാഷ്ട്രീയം നോക്കിയല്ല, മാനുഷിക പരിഗണനകള്‍ മുന്‍നിര്‍ത്തിയാണ് അര്‍ഹരായവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കിവരുന്നതാണെന്നും ഇനിയും ജനങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
യു.ഡി.എഫ്. ഭരണകാലത്താണ് തച്ചമ്പാറ പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ മികച്ച മുന്നേറ്റമുണ്ടായിട്ടുള്ളത്. എല്ലാവരെയും കൂട്ടിയോജിപ്പിച്ചുള്ള പ്രവര്‍ത്തനമാണ് യു.ഡി.എഫ്. ഭരണസമിതി നടത്തുന്നത്. ജനങ്ങളെ ബോധ്യപ്പെടുത്തിയുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടരും. സത്യപ്രതിജ്ഞാലംഘനമുണ്ടെങ്കില് നിയമനടപടികള്‍ സ്വീകരിക്കാം. സി.പി.എമ്മിന്റെ നിയമ പരമായ നീക്കങ്ങളെ രാഷ്ടീയമായും നിയമപരമായും നേരിടുമെന്നും നേതാക്കള്‍ പറഞ്ഞു. വാര് ത്താ സമ്മേളനത്തില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീന, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ നിസാമുദ്ദീന്‍ പൊന്നംകോട്, ഗ്രാമ പഞ്ചായത്ത് അംഗം നൗഷാദ് ബാബു, യു.ഡി.എഫ്. ചെയര്മാന് പി.എസ് ശശികുമാര്‍, അലി തേക്കത്ത് തുടങ്ങിയവരും പങ്കെടുത്തു.
