മണ്ണാര്‍ക്കാട്: രണ്ടുദിവസങ്ങളിലായി കാഞ്ഞിരപ്പുഴയില്‍ നടന്ന മണ്ണാര്‍ക്കാട് ഉപജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തിന് സമാപനമായി.പൊതുസമ്മേളനം കെ.പ്രേംകുമാര്‍ എം.എല്‍.എ. ഉദ്ഘാട നം ചെയ്തു. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോയ് ജോസഫ് അധ്യക്ഷനായി. പൊറ്റശ്ശേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, മുണ്ടക്കുന്ന് എ.എച്ച്.എഫ്.സി. യു.പി. സ്കൂള്‍ എന്നിവടങ്ങളിലായി നടന്ന മേളയില്‍ ഉപജില്ലയിലെ 4600-ലധികം പ്രതിഭകളാണ് മാറ്റുരച്ചത്.
ശാസ്ത്രചിന്താഗതിയും സര്‍ഗാത്മകതയും പ്രായോഗികമികവും പ്രകടിപ്പിച്ച മത്സരാര്‍ഥികള്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചു. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സി.അബൂബക്കര്‍ വിതരണം ചെയ്തു. മണ്ണാര്‍ക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.സജ്ന, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ മേരി ജോസഫ്, കെ.സ്മിത, റുക്സിനി സൈദ്, ബിന്ദു ചന്ദ്രന്, മറ്റ് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ റഷീദ് ആലായന്‍, ബീന ജോയ്, നിസാമുദ്ദീന്‍ പൊന്നംകോട്, അരുണ്‍ ഓലിക്കല്‍, ഹുസൈന്, ഹയര്‍ സെക്കന്‍ഡറി ജില്ലാ ജോയിന്റ് കോര്‍ഡി നേറ്റര്‍ ബാബു ആലായന്‍, ബിജു അമ്പാടി, സിസ്റ്റര്‍ ഷീല സി.എച്ച്.എഫ്, പി. സന്തോഷ്കുമാര്‍, സിദ്ദീഖ് പാറക്കോട്, ടി.സബിത, ബാബു മാസ്റ്റര്‍, ഡി.ആര് രജീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
