മണ്ണാര്‍ക്കാട്: ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആന്‍ജി യോപ്ലാസ്റ്റിക്ക് വിധേയനായ ഓട്ടോ ഡ്രൈവര്‍ ഷൈജുവിന് ആശുപ ത്രിയില്‍ നല്‍കേണ്ട ഭീമമായ തുക പിരിച്ചുനല്‍കി മണ്ണാര്‍ക്കാട്ടെ ചാരിറ്റികൂട്ടായ്മകളും വലിയൊരു ശതമാനം ഒഴിവാക്കി ആശുപത്രി അധികൃതരും മാതൃകയായി. മേലേ അരിയൂര്‍ സ്വദേശിയായ ഷൈ ജുവിനെയാണ് ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാന്‍ നന്മയുടെ കരങ്ങള്‍ തുണയായത്. അപ്രതീക്ഷിതമായിവന്ന ഹൃദയരോഗത്തെ തുടര്‍ന്ന് മണ്ണാര്‍ക്കാട് മദര്‍ കെയര്‍ ആശുപത്രിയിലാണ് ഷൈജു വിനെ പ്രവേശിപ്പിച്ചത്. വിദഗ്ധ കാര്‍ഡിയോളജിസ്റ്റ് ഡോക്ടറുടെ നിര്‍ദേശപ്രകാരം ആന്‍ജിയോപ്ലാസ്റ്റി ചെയ്യേണ്ടി വന്നു. 127000 രൂപ ബില്ല് വരുകയും ചെയ്തു. എന്നാല്‍ സാധാരണക്കാരനായ ഷൈജുവി നും കുടുംബത്തിനും ഇത്രയും തുക താങ്ങാനാകുന്നതായിരുന്നില്ല. ഷൈജുവിന്റെ സങ്കടക്കഥയറിഞ്ഞ സാമൂഹ്യപ്രവര്‍ത്തകരായ നൗഫല്‍ കളത്തില്‍, ഗഫൂര്‍ കോല്‍ക്കളത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ ബില്ല് അടയ്ക്കുന്നതിനുള്ള ദൗത്യം ഏറ്റെടുത്തു. ചാരിറ്റി കൂട്ടായ്മകളില്‍ നിന്നും മറ്റും പണം സമാഹരിച്ചു. ആശുപ ത്രി അധികൃതരുമായി സംസാരിച്ചതിന്റെ പേരില്‍ 57000 രൂപവരെ ഒഴിവാക്കികൊടുത്ത് ആശുപത്രി എംഡി ഷാജി മുല്ലാസും ദൗത്യത്തില്‍ പങ്കാളിയായി. നന്മയുടെ കൈത്താങ്ങുകള്‍ക്ക് ഷൈജുവും കുടുംബവും കണ്ണീരോടെ നന്ദിപറയുകയാണ്.