മണ്ണാര്‍ക്കാട്: മത രംഗത്ത് പ്രവര്‍ത്തിക്കുന്ന പണ്ഡിതന്മാര് പ്രാമാണിക ഗ്രന്ഥങ്ങളില്‍ ആഴമേറിയ പഠനത്തിന് തയാറാവണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.സമസ്ത ജില്ലാ കമ്മറ്റി പണ്ഡിതന്മാര്ക്കായി ആരംഭിക്കുന്ന മാസാന്ത പഠന വേദി (പണ്ഡിത ദര്‍സ്) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇസ്ലാം മതപ്രചാരകരായ പണ്ഡിതന്മാര് മതത്തെ യഥാര്‍ഥ രീതിയില്‍ പഠിച്ചവരായിരിക്കണം. മത കാര്യങ്ങളില്‍ തീരുമാനങ്ങള്‍ പറയുമ്പോഴും, മതത്തെ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തുമ്പോ ഴും തെറ്റായ ധാരണകള്‍ സമൂഹത്തില്‍ വ്യാപിക്കാന്‍ കാരണമാകരുത്. അതിനു പ്രബോധകര്‍ ജാഗ്രതയുള്ളവരും ആഴത്തിലുള്ള അറിവുള്ളവരുമായിരിക്കണമെന്നും ജിഫ്രി തങ്ങള്‍ കൂട്ടിച്ചേര് ത്തു.
സമസ്ത കേന്ദ്ര മുശാവറ അംഗം അലവി ഫൈസി കുളപ്പറമ്പ് അധ്യക്ഷനായി. ജില്ലാ ട്രഷറര്‍ പി.കെ ഇമ്പിച്ചിക്കോയ താങ്ങള് ലക്കിടി പ്രാര്‍ത്ഥന നടത്തി. ജില്ലാ സെക്രട്ടറി കെ.സി അബൂബക്കര്‍ ദാരിമി, ഹബീബ് ഫൈസി കോട്ടോപ്പാടം, സി.പി ബാപ്പു മുസ്ലിയാര്, പി.കെ ഇമ്പിച്ചിക്കോയ തങ്ങ ള്‍ കൊടക്കാട്, സി.മുഹമ്മദ് കുട്ടി ഫൈസി,സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, സയ്യിദ് ഹുസ്സൈന്‍ തങ്ങള്‍ കൊടക്കാട്, റഹീം ഫൈസി, റഹീംഷാ ആലാപള്ളം, സയ്യിദ് അബ്ദുറഹ്മാന് മുത്തു തങ്ങള്‍, അബ്ബാസ് മളാഹിരി, സക്കീര്‍ ദാരിമി തുടങ്ങിയവര്‍ പങ്കെടുത്തു.
