മണ്ണാര്‍ക്കാട്: ഭാര്യയെ കുത്തിപരിക്കേല്പ്പിച്ചെന്ന കേസില്‍ ഭര്‍ത്താവിനെ മണ്ണാര്‍ക്കാട് പൊലിസ് അറസ്റ്റുചെയ്തു. കോട്ടോപ്പാടം കണ്ടമംഗലം കാരക്കാട് നഗറിലെ രാമചന്ദ്രനാണ് അറസ്റ്റിലായത്. പരിക്കേറ്റ ഭാര്യ ശാന്ത (57) തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

തിങ്ക ളാഴ്ച രാത്രി എട്ടരയോടെയാണ് കേസിനാസ്പദമായ സംഭവം. മദ്യപിച്ചെത്തി വഴക്കുണ്ടാക്കുന്ന ചോദ്യം ചെയ്തതിന്റെ വിരോധത്താല്‍ കുന്തംപോലെയുള്ളആയുധം കൊണ്ട് വയറില്‍ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നാണ് പൊലിസിന്റെ പ്രഥമവിവര റിപ്പോര്‍ട്ടില്‍ പറയുന്നത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശാന്തയുടെ മൊഴി രേഖപ്പെടുത്തിയതുപ്രകാരമാണ് എസ്.ഐ. വി.വിവേകിന്റെ നേതൃത്വത്തില്‍ കേസെടുത്തത്.
