പാലക്കാട്:മുതലമടയില്‍ മാമ്പഴ ഗവേഷണ കേന്ദ്രം, മൂല്യവര്‍ധിത ഉല്‍പ്പന്ന പ്ലാന്റ് എന്നിവ ഉള് പ്പെടെ മാമ്പഴ കൃഷിക്ക് ആവശ്യമായ സമഗ്രമായ ഇക്കോ സിസ്റ്റം നിര്‍മിക്കാന്‍ നടപടിയെടു ക്കുമെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്. ഇതിനായുള്ള പദ്ധതി രേഖ രണ്ട് മാസത്തിനകം തയ്യാറാക്കാന്‍ കേരള കാര്‍ഷിക സര്‍വകലാശാലയിലെ വിദഗ്ധരോട് ആവശ്യപ്പെടുമെന്ന് മന്ത്രി അറിയിച്ചു. മുത ലമടയില് മാമ്പഴ കര്‍ഷകരുമായി സംഘടിപ്പിച്ച സംവാദ പരിപാടിയില്‍ സംസാരിക്കുകയായി രുന്നു അദ്ദേഹം.
പാലക്കാട് നിന്ന് കര്‍ഷകര്‍ക്കായി ‘കിസാന്‍ റെയില്‍’ സര്‍വീസ് നടപ്പാക്കുന്ന കാര്യം റെയില്‍വേ മന്ത്രാലയവുമായി സംസാരിക്കുമെന്നും, കൃഷിയിടങ്ങളിലെ വന്യമൃഗ ആക്രമണം തടയുന്നതി നുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങളെക്കുറിച്ച് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.മുതലമടയിലെ മാമ്പഴ കൃഷിയിടങ്ങളുടെ ജിയോ മാപ്പിംഗ് നടത്താനും, പ്രത്യേക ഡ്രൈവിലൂടെ മണ്ണ് പരിശോ ധന പൂര്‍ത്തിയാക്കി മുതലമടയ്ക്കായി പ്രത്യേക സോയില്‍ ടെസ്റ്റിംഗ് രജിസ്ട്രി തയ്യാറാക്കാനും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ക്ക് മന്ത്രി നിര്‍ദേശം നല്കി.
മുതലമട ചുള്ളിയാര്‍മേട്ടില്‍ നടന്ന ചടങ്ങില്‍ ചിറ്റൂര്‍ എം.എല്‍.എ സുമേഷ് അച്യുതന്, കൊല്ല ങ്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിയാവുദ്ദിന്‍, മുതലമട ഗ്രാമപഞ്ചായത്ത് പ്രസി ഡന്റ് സി. തിരുചന്ദ്രന്‍, മുതലമട സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് എം. രാധാ കൃഷ്ണന്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
