കുമരംപുത്തൂര്‍: ഫെഡറേഷന് ഓഫ് നാഷണല്‍ പോസ്റ്റല്‍ ഓര്ഗനൈസേഷന് ഒറ്റപ്പാലം ഡിവി ഷന് സ്നേഹസംഗമം വട്ടമ്പലത്ത് നടന്നു. വി.കെ ശ്രീകണ്ഠന് എം.പി ഉദ്ഘാടനം ചെയ്തു. ഡിവി ഷന് കണ്‍വീനര്‍ എം.കെ ബാലകൃഷ്ണന് അധ്യക്ഷനായി. ഡി.സി.സി. ജനറല്‍ സെക്രട്ടറി പി.ആര് സുരേഷ് മുഖ്യാതിഥിയായി. എഫ്.എന്‍.പി.ഒ. കേരള സര്‍ക്കിള്‍ കണ്‍വീനര്‍ കെ.വി സുധീര്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.എന്‍.യു.ജി.ഡി.എസ്. മുന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.യു മുരളീധരന്, എം.ടി.എസ് സര്‍ക്കിള്‍ പ്രസിഡന്റ് പി.എം ജയാനന്ദന്, പി.സുരേന്ദ്രദാസ്, സി.ഗീത, പി.വി മുത്തു മാസ്റ്റര്‍, കെ.മെഹബൂബ്, കെ.ബാല്‍ ദേവ്,ഡിവിഷന് ചെയര്മാന് സി.ഉണ്ണികൃഷ്ണന് സെക്രട്ടറി എം.വി ഷംനാദ് തുടങ്ങിയവര്‍ സംസാരിച്ചു. സര്‍വീസില്‍ നിന്നും വിരമിച്ചവരെ ആദരിച്ചു.പ്രമോഷന് പരീക്ഷയും മറ്റ് മത്സര പരീക്ഷകള്‍ വിജയിച്ചവരെ ചടങ്ങില്‍ അനുമോദി ക്കുകയും പുതുതായി പ്രസ്ഥാനത്തിലേക്ക് വന്നവര്‍ക്ക് സ്വീകരണവും നല്കി.
