പാലക്കാട്: സംസ്ഥാനത്ത് നെല്ല് സംഭരണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് വാര്‍ഷിക കലണ്ടര്‍ രൂപീകരിക്കുമെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ്. നെല്ല് സംഭരണം വേഗത്തിലാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കും.മുടങ്ങിക്കിടക്കുന്ന നെല്ല് സംഭരണം അടുത്ത തിങ്കളാഴ്ചയോടെ പുനരാരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. കൊല്ലങ്കോട് ആശ്രയം കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സില്‍ നെല്‍ കര്‍ഷകരുമായി സംവദിക്കുകയായിരുന്നു മന്ത്രി.
സംഭരണ കേന്ദ്രങ്ങളുടെ അപര്യാപ്തത പരിഹരിക്കാന്‍ സപ്ലൈകോയും കൃഷി വകുപ്പും സംയു ക്തമായി പ്രത്യേക പദ്ധതി നടപ്പിലാക്കും. പരമാവധി ഗോഡൗണുകള്‍ നിര്‍മ്മിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കര്‍ഷകര്‍ക്ക് ആശ്വാസമേകാന്‍ വരുന്ന ജനുവരി, ഫെബ്രു വരി, മാര്‍ച്ച് മാസങ്ങളോടെ പുതിയ പ്രോസസിംഗ് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ നെന്മാറ എം.എല്‍.എ കെ. പ്രേമന് അധ്യക്ഷനായി.കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന ജയപ്രകാശ്, കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അശ്വതി ദാസ്, സംയുക്ത പാടശേഖര സമിതി സെക്രട്ടറി അനില്‍ ബാബു എന്നിവരും മറ്റ് ജനപ്രതിനിധി കളും കര്‍ഷകരും ചടങ്ങില്‍ പങ്കെടുത്തു.
