അഗളി: സംസ്ഥാന ഭക്ഷ്യകമ്മീഷന് അംഗം മുരുകേഷ് ചെറുനാലി അട്ടപ്പാടിയിലെ വിവിധ ഊരുകളും അങ്കണവാടികളും സന്ദര്‍ശിച്ചു. താവളം കുടുംബശ്രീ തേജസ് അമൃതം ന്യൂട്രിമിക്സ് നിര്‍മ്മാണ കേന്ദ്രത്തില്‍ ഉല്പാദനം പുനരാരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് കമ്മീഷന് നിര്‍ദേശിച്ചു.കരിവാടം, കുളപ്പടി, പങ്കനാരിപ്പള്ളം, ഇലച്ചിവഴി എന്നീ അങ്കണവാടി കളില്‍ നടത്തിയ സന്ദര്‍ശനത്തില്‍ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും അനുവദിച്ചിട്ടുള്ള പോഷകവിതരണം കാര്യക്ഷമമായി നിര്‍വഹിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരു ത്തണമെന്നും കമ്മീഷന് നിര്‍ദേശിച്ചു.വനിതാ ശിശുക്ഷേമവികസന ഓഫിസര്‍ ശ്രീലത, താലൂക്ക് സപ്ലൈ ഓഫിസര്‍ വി.മനോജ്, പുതൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ എന്‍.ബി പ്രശാന്ത്, മറ്റു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
