കോട്ടോപ്പാടം: സര്‍ക്കാര്‍ ജോലി ലക്ഷ്യമിടുന്ന അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്കായി കോട്ടോ പ്പാടം പഞ്ചായത്ത് പി.എസ്.എസി. പരീക്ഷാ പരിശീലനത്തിന് അവസരമൊരുക്കുന്നു. ഗ്രാമ പഞ്ചായത്തിന്റെ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി ‘ഉജ്വലം 26’ ന്റെ ഭാഗമായി കോട്ടോ പ്പാടം ഗൈഡന്‍സ് ആന്‍ഡ് അസിസ്റ്റന്‍സ് ടീം ഫോര്‍ എംപവറിങ് സൊസൈറ്റി മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.
ഇതിന്റെ ഭാഗമായി ഒക്ടോബര്‍ 10-നകം വാര്‍ഡ്തല യുവജനയോഗം വിളിച്ചു ചേര്‍ക്കാനും ഈ മാസം അവസാനത്തോടെ പരിശീലനത്തിന് തുടക്കമിടാനും ഗ്രാമ പഞ്ചായത്ത് ഭരണസമിതി യുടെയും ഗേറ്റ്സ് ഭാരവാഹികളുടെയും സംയുക്ത യോഗം തീരുമാനിച്ചു. പഞ്ചായത്ത് പരിധി യിലെ താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ httsp://forms.gle/Vq565xWUc52Ny7u96 ഗൂഗിള്‍ഫോം വഴി രജിസ്റ്റര്‍ ചെയ്യണമെന്നും അധികൃതര്‍ അറിയിച്ചു.
പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രന് ഉദ്ഘടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.പി ഉമ്മര്‍ അധ്യക്ഷനായി. പൊതുവിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ എ.അബൂബക്കര്‍ പദ്ധതി വിശദീ കരണം നടത്തി. സ്ഥിരം സമിതി അധ്യക്ഷരായ സൈനുദ്ദീന്‍ താളിയില്‍, ദീപ ഷിന്റോ, സി.ടി സുമയ്യ, ഗേറ്റ്സ് പ്രസിഡന്റ് ഹമീദ് കൊമ്പത്ത്, ആസൂത്രണ സമിതി അംഗം പാറയില്‍ മുഹമ്മദ ലി,പഞ്ചായത്തംഗങ്ങളായ പി.മുരളീധരന്, പറമ്പത്ത് മുഹമ്മദലി, റഷീദ് മുത്തനില്‍, കെ. ആസിഫ് അലി, പി.ആര്രജിത,ഹുസ്ന ബഷീര്‍, കെ.ജസീന, ആമിനക്കുട്ടി,ഗേറ്റ്സ് ഭാരവാഹി കളായ ഡോ.എം.മുഹമ്മദലി മിഷ്കാത്തി,എം.പി സാദിഖ്,കെ.മൊയ്തുട്ടി,കെ.എ ഹുസ്നി മുബാറക്, ഇ.റഷീദ്, എന്‍.ഒ.സലീം തുടങ്ങിയവര്‍ സംസാ രിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9946591711, 8075027747, 9745169629.
