മണ്ണാര്‍ക്കാട്: എം.ഇ.എസ്. കല്ലടി ഓട്ടോണമസ് കോളജിലെ കെമിസ്ട്രി വിഭാഗം ഗവേഷക നിഹാ ല നാസറിന് ജപ്പാന് സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ ലോട്ടസ് ആസ്പയര് ഫെല്ലോഷിപ്പ് ലഭി ച്ചു. മൂന്നു വര്‍ഷത്തെ ഫെലോഷിപ്പിന്റെ ഭാഗമായി ജപ്പാനിലെ ടോക്കിയോ മെട്രോപൊളിറ്റന്‍ യൂണിവേഴ്സിറ്റിയില്‍ ഗവേഷണം നടത്തുന്നതിനാണ് അവസരം ലഭിച്ചിരിക്കുന്നത്. 75ലക്ഷം രൂപയാണ് ഫെല്ലോഷിപ് തുക.
കല്ലടി കോളേജ് കെമിസ്ട്രി ഗവേഷണ കേന്ദ്രം തലവനും അസോസിയേറ്റ് പ്രൊഫസറുമായ ഡോ. ടി. എന്‍ മുഹമ്മദ് മുസ്തഫയുടെ കീഴിലാണ് നിഹാലയുടെ ഗവേഷണം നടക്കുക. ഇന്ത്യയും ജപ്പാ നും തമ്മിലുള്ള ശാസ്ത്ര-സാങ്കേതിക സഹകരണം ശക്തിപ്പെടുത്തുന്നതിനും യുവ ഗവേഷകരു ടെ അന്താരാഷ്ട്ര ഗവേഷണ പരിചയം വര്‍ധിപ്പിക്കുന്നതിനുമായി നടപ്പാക്കുന്ന പദ്ധതിയാണ് ലോ ട്ടസ് പ്രോഗ്രാം.ഫെലോഷിപ്പിന്റെ ഭാഗമായി ജപ്പാനില്‍ ഗവേഷണം നടത്തുന്നതിനൊപ്പം ഇരു രാജ്യങ്ങളിലേയും ഗവേഷകരുടെ സംയുക്ത മേല്‍നോട്ടത്തിലും സഹകരണത്തിലും ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്താനും അവസരം ലഭിക്കും. ലോകോത്തര ഗവേഷണ സൗകര്യങ്ങളും വിദ ഗ്ധരുടെ മാര്‍ഗനിര്‍ദേശവും പ്രയോജനപ്പെടുത്തി ഗവേഷണഫലങ്ങള്‍ അന്താരാഷ്ട്ര ജേര്ണലുക ളില്‍ പ്രസിദ്ധീകരിക്കാനും പദ്ധതിയിലൂടെ അവസരമുണ്ട്.
ടോക്കിയോ മെട്രോപൊളിറ്റന്‍ യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. പി. കെ ഹാഷിം ജപ്പാനിലെ ഗവേഷണത്തിന് മേല്‍നോട്ടം വഹിക്കും. 36 മാസത്തേക്കുള്ള ഫെലോഷിപ്പി ല്‍ സാമ്പത്തിക സഹായവും ഗവേഷണത്തിനാവശ്യമായ വിവിധ സൗകര്യങ്ങളും ലഭിക്കും. സകൂറ സയന്‍സ് പ്രോഗ്രാം ഉള്‍പ്പെടെയുള്ള ഇന്ത്യജപ്പാന്‍ അക്കാദമിക് സഹകരണത്തിന്റെ ഭാഗമായി യുവ ഗവേഷകര്‍ക്ക് ലഭിക്കുന്ന ഈ അവസരം അന്താരാഷ്ട്ര ഗവേഷണരംഗത്ത് കൂടുതല്‍ സാധ്യതകള്‍ തുറക്കുന്നതാണ്.എം ഇ.എസ് കല്ലടി കോളേജില്‍ നിന്ന് ജപ്പാനിലെ പ്രമുഖ സര്‍വകലാശാലയില്‍ ഗവേഷണത്തിന് അവസരം ലഭിച്ചത് കോളേജിനും രസതന്ത്ര വിഭാഗത്തി നും അഭിമാനകരമായ നേട്ടമാണെന്ന് കല്ലടി കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി. എം. ജാസ്മിന് പറ ഞ്ഞു.എടത്തനാട്ടുകര വട്ടമണ്ണപ്പുറം തിരുവാലപ്പെറ്റ അബ്ദുല്‍ റസാഖ്-നസീറ ദമ്പതികളുടെ മകളാണ് നിഹാല. ഭര്‍ത്താവ് നിഹാല്‍.
