കോട്ടോപ്പാടം: വീടുകളിലെ കുടിവെള്ളത്തിന്റെ സുരക്ഷ ഉറപ്പാക്കാനും മലീകരണം തടയു ന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഭീമനാട് ഗവ. യു.പി. സ്കൂള്‍ വിദ്യാര്‍ഥികള്‍ അലനല്ലൂര്‍, കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് അധികൃതര്‍ക്കും ആരോഗ്യവിഭാഗ ത്തിനും നിവേദനം നല്കി. വിദ്യാര്‍ഥികള്‍ നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ടാണ് അധികൃ തര്‍ക്ക് സമര്‍പ്പിച്ചത്.
സ്കൂളിലെ സയന്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ അലനല്ലൂര്‍ പഞ്ചായത്തില്‍ മാരിയമ്മന്കോവി ല്‍ പരിസരം, കോട്ടോപ്പാടം പഞ്ചായത്തിലെ ഭീമനാട് പ്രദേശം എന്നിവടങ്ങളിലെ നൂറോളം വീടു കളിലാണ് കുട്ടികള്‍ വിവരശേഖരണം നടത്തിയത്. ഇതില്‍ ചില വീടുകളിലെ കുടിവെള്ളം മലി നമായിരിക്കാമെന്ന സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സംശയാസ്പദമായി തോന്നിയ വീടു കളില്‍ നിന്നും വെള്ളത്തിന്റെ സാമ്പിളുകള്‍ ശേഖരിക്കുകയും പരിശോധനക്ക് വിധേയമാക്കുക യായിരുന്നു. സാമ്പിളുകളില്‍ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ ന്നാണ് മറ്റുനടപടികള്‍ക്കായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെകര്‍മാര്‍, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവരെ സമീപിച്ചത്.
കുടിവെള്ളം മലിനമാകാതെ സംരക്ഷിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ നോട്ടീസും കുട്ടികള്‍ വീടുകളിലെത്തിച്ചുനല്‍കി. ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ശിവദ മിഥുന്, അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി പാര്‍വണ ലക്ഷ്മി എന്നിവരുടെ നേതൃത്വത്തിലാണ് ഗവേഷണപ്രൊജക്ട് പൂര്‍ത്തിയാ ക്കിയത്. അലനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ഹബീബുള്ള അന്‍സാരി, കോട്ടോപ്പാടം പഞ്ചാ യത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രന് എന്നിവര്‍ കുട്ടികളില്‍ നിന്നും നിവേദനം സ്വീകരിച്ചു. തുടര്‍ന്ന് പഞ്ചായത്ത് അധികൃതരും കുട്ടികളുമായി നടത്തിയ ചര്‍ച്ചയില്‍ അധ്യാപകരായ എന്‍ ഫസീഹ് റഹ്മാന്, ശ്വേത വിശ്വനാഥ്, ദിനസമോള്, പി.എ റസീന എന്നിവര്‍ പങ്കെടുത്തു.
