മണ്ണാര്‍ക്കാട്: അറിവിന്റെയും അന്വേഷണത്തിന്റെയും പുതിയലോകം തുറക്കുന്ന മണ്ണാര്‍ക്കാട് ഉപജില്ലാ സ്കൂള്‍ ശാസ്ത്രമേളയ്ക്ക് കാഞ്ഞിരപ്പുഴയില്‍ തുടക്കമായി. രണ്ട് ദിവസങ്ങളിലായി നട ക്കുന്ന മേളയില്‍ ഉപജില്ലയിലെ ഇരുനൂറോളം വിദ്യാലയങ്ങളില്‍ നിന്നുള്ള മൂവായിരത്തോളം പ്രതിഭകള്‍, ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ. ഐ.ടി. മേളകളില്‍ മാറ്റുരയ്ക്കും. പൊറ്റശ്ശേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, മുണ്ടക്കുന്ന് എച്ച്.എഫ്. സി.യു.പി. സ്കൂള്‍ എന്നിവടങ്ങളിലായി മേളയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.നീതു ശങ്കര്‍ നിര്‍വഹിച്ചു. കാഞ്ഞിരപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി ചന്ദ്രന് അധ്യക്ഷയായി.
ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.അശോക് കുമാര്‍, ഗ്രാമ പഞ്ചായത്ത് പ്രസി ഡന്റുമാരായ പി.ശ്രീലത, എസ്.ഷീന,ഷിബു സിറിയക്ക്, നഗരസഭാ വൈസ് ചെയര്‍പേ ഴ്സണ്‍ കെ.ബാലകൃഷ്ണന്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ റഫീഖ പാറക്കോട്ടില്‍, വി.എം ലത്തീഫ്, ഷമീര്‍, ബി.കെ റസീന, എച്ച്.എസ് പ്രസാദ്, അക്കാദമിക് കൗണ്‍സില്‍ കണ്‍വീനര്‍ സിദ്ദീഖ് പാറക്കോട്, മണ്ണാര്‍ക്കാട് ബി.പി.സി. സലീം നാലകത്ത്, ജാസ്മിന് കബീര്‍, പി.യൂസഫ്, അബ്ദുല്‍ ലത്തീഫ്, പി.സന്തോഷ്കുമാര്‍,ടി.സബിത തുടങ്ങിയവര്‍ സംസാരിച്ചു.
