മണ്ണാര്‍ക്കാട്: സമഗ്ര ശിക്ഷാ കേരളം ബ്ലോക്ക് പ്രോജക്ട് കോ-ഓര്‍ഡിനേറ്ററായി സലീം നാലകത്ത് ചുമതലയേറ്റു.നെല്ലിപ്പുഴ ഡി.എച്ച്.എസ്.എസ്. അധ്യാപകനും ഉപജില്ലാ അക്കാദമിക് കൗണ്‍സില്‍ ജോയിന്റ് കണ്‍വീനറുമാണ്. തെങ്കര ബി.ആര്.സിയില്‍ നടന്ന അനുമോദന യോഗത്തില്‍ ബി.പി.സി. ഇന്‍ചാര്‍ജ് ഷീബ അധ്യക്ഷയായി.ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സി. അബൂബക്കര്‍, അക്കാദമിക് കൗണ്‍സില്‍ കണ്‍വീനര്‍ സിദ്ദീഖ് പാറോക്കോട്, മുന്‍ ബി.പി.സിമാരായ കെ.കെ മണികണ്ഠന്, കെ.ബഷീര്‍, ഡി.എച്ച്.എസ്. പ്രധാനാധ്യാപിക കെ.എം സൗദത്ത് സലീം, ടി.എ.സലാം, ഹുസൈന് കോളശ്ശേരി, ഹമീദ് കൊമ്പത്ത്, അധ്യാപക സംഘടനാ പ്രതിനിധികളായ ഇ.ആര് അലി, പ്രദീപ്കുമാര്‍, കരീം മുട്ടുപാറ, ഹംസ റഹ്മാനി, കെ.എ മനാഫ്, കെ.പി.എ സലീം, സി.എച്ച് സുല്‍ഫിക്കറലി, കെ.മുനീര്‍,പി.ഹംസ, കെ.ഷമിത തുടങ്ങിയവര്‍ സംസാരിച്ചു.
