എടത്തനാട്ടുകര: പാഠപുസ്തകത്തിനപ്പുറം പ്രകൃതിയെയും ശാസ്ത്രത്തെയും നേരിട്ടറിയാൻ എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി കളും അധ്യാപകരും കാഞ്ഞിരപ്പുഴ ഡാം സന്ദർശിച്ചു.ജലസംരക്ഷണത്തിന്റെ പ്രാധാന്യം, ഡാമിന്റെ പ്രവർത്തനം, ജലസേചനം എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾക്ക് അറിവ് പകരുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ യു.പി. വിഭാഗം എസ്.ആർ.ജിക്ക് കീഴിൽ ഡാം സന്ദർശിച്ചത്.
അഞ്ചാം ക്ലാസിലെ 66 വിദ്യാർത്ഥികൾ അടങ്ങുന്ന സംഘം സ്പിൽവേ, ഷട്ടറുകൾ, ജലസംഭരണി, കനാലുകൾ എന്നിവ നേരിട്ട് കണ്ടു മനസ്സിലാക്കി.കാഞ്ഞിരപ്പുഴ ഡാമിന്റെ പ്രത്യേകതകളെ ക്കുറിച്ച് പി. അബ്ദുസ്സലാം ക്ലാസ്സെടുത്തു.അധ്യാപകരായ കെ.പി. ശോഭന, സി. ബഷീർ, കെ. അക്ബറലി, പി. മഹ്ഷൂക്ക, കെ. യൂനുസ് സലീം, പി. മുംതാസ്, പി. ബൾക്കീസ് ഇബ്രാഹിം, ഒ.പി. റഫ്ന, സി. സക്കീന എന്നിവർ നേതൃത്വം നൽകി.
