എടത്തനാട്ടുകര: മുസ്‌ലീം എഡുക്കേഷണൽ സൊസൈറ്റി (എം.ഇ. എസ്‌) എടത്തനാട്ടുകര യൂണിറ്റ്‌ കമ്മറ്റിയുടെ കീഴിൽ എടത്തനാട്ടുക ര ഗവ. ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളിലേക്ക്‌ മാസ്കുകൾ നൽകി.

സ്കൂളിൽ നടന്ന ചടങ്ങിൽ എം.ഇ.എസ്‌. സംസ്ഥാന പ്രവർത്തക സമി തി അംഗം എൻ . അബൂബക്കർ പ്രധാനാധ്യാപകൻ എൻ. അബ്ദുന്നാ സറിനു മാസ്കുകൾ കൈമാറി. എം.ഇ.എസ്‌. എടത്തനാട്ടുകര യൂണിറ്റ്‌ പ്രസിഡന്റ്‌ ടി.പി. ആദം അധ്യക്ഷത വഹിച്ചു.

യൂണിറ്റ്‌ സെക്രട്ടറി സി.പി. ഷിഹാബുദ്ദീൻ, യൂണിറ്റ്‌ ട്രഷറർ പി. മുഹമ്മദ്‌ കുട്ടി എന്ന മലബാർ കുഞ്ഞാൻ, ജോ. സെക്രട്ടറി പാറക്കൽ ഉമ്മർ, യൂണിറ്റ്‌ രക്ഷാധികാരി പി.അബ്ദുപ്പു ഹാജി, അധ്യാപകരായ പി. അബ്ദുൾ നാസർ, കെ. യൂനസ്‌ സലീം, പി. അബ്ദുസ്സലാം എന്നിവർ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!