അലനല്ലൂര്‍: കോവിഡ് 19 പിടിമുറുക്കിയ സാഹചര്യത്തിൽ പരീക്ഷ കൾക്കെത്തുന്ന വിദ്യാർത്ഥികൾക്ക് സുരക്ഷാ കവചമൊരുക്കി എം.എസ്. എഫ് എടത്തനാട്ടുകര മേഖല കമ്മിറ്റിയുടെ കോവിഡ് കെയർ ഹെൽപ് ഡെസ്ക്. എടത്തനാട്ടുകര ഗവൺമെൻ്റ് ഒറിയൻ്റൽ ഹയർ സെക്കൻററി സ്കൂളിന് മുന്നിലാണ് കൗണ്ടർ സജീകരിച്ചിരിക്കു ന്നത്. മാസ്കുകൾ, സാനിറ്റൈസർ, ഗ്ലൗസ് കുടിവെള്ളം, കോവിഡ് പ്രതിരോധത്തിൻ്റെ നിർദ്ദേശങ്ങളടങ്ങുന്ന ലഘുലേഖകൾ എന്നിവ യടങ്ങുന്നതാണ് കൗണ്ടർ. പരീക്ഷ കേന്ദ്രങ്ങളിൽ എത്താൻ ബുദ്ധി മുട്ടുന്ന വിദ്യാർത്ഥികൾക്കായി ‘പരീക്ഷ വണ്ടി’ എന്ന പേരിൽ വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങ ളിലും പ്രവർത്തിക്കുന്ന ഇവയുടെ സേവനം പരീക്ഷ നടക്കുന്ന മുഴുവൻ ദിവസങ്ങളിലും പ്രവർത്തിക്കുമെന്ന് എം.എസ്.എഫ് നേതാക്കൾ പറഞ്ഞു. കൗണ്ടറിൻ്റെ പ്രവർത്തനങ്ങൾക്ക് എം.എസ്. എഫ് ജില്ലാ വൈസ് പ്രസിഡൻ്റ് റഹീസ് എടത്തനാട്ടുകര, നിയോജക മണ്ഡലം സെക്രട്ടറി നിജാസ് ഒതുക്കുംപുറത്ത്, എടത്തനാട്ടുകര മേഖല പ്രസിഡൻ്റ് കെ.അഫ്സൽ, ജനറൽ സെക്രട്ടറി ഷിജാസ് പുളി ക്കൽ, ട്രഷറർ പി.എ ഷാമിൻ, ബാസിം അമീൻ, സ്വാലിഹ് പൂളക്കൽ, മഠത്തൊടി അലി, ഉണ്ണീൻ വാപ്പു എന്നിവർ നേതൃത്വം നൽകി.