കുമരംപുത്തൂര്‍: യു.പി.ഐ. ഇടപാടുകള്‍ക്ക് സേവനനിരക്ക് ഏര്‍പ്പെടുത്താനുള്ള നീക്കം വ്യാപാര മേഖലയ്ക്ക് തിരിച്ചടിയെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ബാബു കോട്ടയില്‍ അഭിപ്രായപ്പെട്ടു. ഏകോപന സമിതി കുമരംപുത്തൂര്‍ യൂണിറ്റ് കമ്മിറ്റി ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യം ഡിജിറ്റല്‍ ഇടപാടുകളിലേക്ക് മാറിയ വര്‍ത്തമാന കാലത്ത് സാധാരണക്കാരായ വ്യാപാരി കളും ഇടപാടുകാരും ഏറെ ആശ്രയിക്കുന്നത് യു.പി.ഐ. പണമിടപാടുകളെയാണ്. അതുകൊണ്ട് രണ്ടായിരം രൂപയില്‍ കൂടുതല്‍ വരുന്ന ഇടപാടുകള്‍ക്ക് സേവന നികുതി ഏര്‍പ്പെടുത്തുവാനുള്ള തീരുമാനത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കുമരംപുത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് ജമാല്‍ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് ബാസിത് മുസ്ലിം, നിയോജക മണ്ഡലം സെക്ര ട്ടറി ബാബു മൈക്രോടെക്, ഷൗക്കത്ത് തെങ്കര, സൂര്യകുമാര്‍, രവിചന്ദ്രന്‍, സൈതലവി, റസാഖ് നമ്പിയത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികള്‍: പി.കെ സൂര്യകുമാര്‍ (പ്രസിഡന്റ്), ഇ.കെ സൈതലവി, ഹംസ അരിയൂര്‍ (വൈസ് പ്രസിഡന്റ്), പി.രാമചന്ദ്രന് (ജനറല്‍ സെക്രട്ടറി), മുഹമ്മദ് റാഫി, വിജയന് പഠിപ്പുര, കണ്ണന് പയ്യനെടം (ജോയിന്റ് സെക്രട്ടറി), റസാഖ് നമ്പിയത്ത് (ട്രഷറര്‍), ജമാല്‍, അബ്ദുല്‍ ഖാദര്‍ (രക്ഷാധികാരി).
