പാലക്കാട്: പാലക്കാട് റെയില്‍വേ ജംങ്ഷനില്‍ അഞ്ച് കിലോ കഞ്ചാവുമായി ആസാം സ്വദേശി യായ യുവാവിനെ റെയില്‍വേ പൊലിസും ആര്.പി.എഫും ചേര്‍ന്ന് പിടികൂടി. ആസാം നാഗോണ്‍ ഗ്യാന്ഡിങ് സ്വദേശി ജാഹിറുല്‍ ഇസ്ലാം (30) ആണ് അറസ്റ്റിലായത്.’ഓപ്പറേഷന് തൂഫാന്’ ദൗത്യ ത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. തിങ്കളാഴ്ച രാവിലെ 11.20ഓടെ റെയില്‍വേ സ്റ്റേഷനിലെ രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ കാറ്ററിങ് സ്റ്റാളിന് സമീപത്തെ സിമന്റ് ബെഞ്ചില്‍ ബാഗുമായി ഇരിക്കുകയായിരുന്ന യുവാവിനെ സംശയം തോന്നി പരിശോധി ക്കുകയായിരുന്നു. റെയില്‍വേ പൊലിസ് സ്റ്റേഷന് എസ്.ഐ. കെ.ജെ പ്രവീണിന്റെ നേതൃത്വ ത്തില്‍ നടന്ന പരിശോധനയില്‍ സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരായ രാജീവ്, സിജു, സോണിയ, ആര്.പി.എഫ്. പാലക്കാട് ഡിവിഷന് സി.ഡി.പി.എസിലെ അംഗങ്ങളായ എ.എസ്.ഐ. സജി അഗസ്റ്റിന്, ഹെഡ് കോണ്‍സ്റ്റബിള്‍ കെ.ആര് സന്തോഷ്, ആര്.പി.എഫ്. പാലക്കാട് പോസ്റ്റിലെ എ.എസ്.ഐ. ജ്ഞാനാന്ദന് എന്നിവരും പങ്കെടുത്തു.
