കോട്ടോപ്പാടം: ഭീമനാടില്‍ വീടിനകത്ത് ഇരിക്കുകയായിരുന്ന വിദ്യാര്‍ഥിയ്ക്ക് ഇടിമിന്ന ലേറ്റു.പടിഞ്ഞാറേക്കര ഷാജിയുടെ മകന് നിവേദി(14) നാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടയായിരുന്നു സംഭവം.കിടപ്പുമുറിയില്‍ നിലത്തിരുന്ന് കളിക്കുന്നതിനിടെയാണ് നിവേദിന് മിന്നലേറ്റത്. ധരിച്ചിരുന്ന ഷര്‍ട്ട് ഉരുകി ഇടുപ്പിന്റെ വലതു ഭാഗത്തായാണ് പൊള്ള ലേറ്റത്. കുട്ടിയുടെ കരച്ചില് കേട്ട് വീട്ടിലുണ്ടായിരുന്നവര്‍ ഓടിയെത്തിയപ്പോഴാണ് പൊള്ളലേറ്റത് കണ്ടത്. ഉടന്‍ കോട്ടോപ്പാടത്തെ സ്വകാര്യ ക്ലിനിക്കിലും തുടര്‍ന്ന് മണ്ണാര്‍ക്കാട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ച് പ്രാഥമിക ചികിത്സ നല്കി. പിന്നീട് പെരിന്തല്‍മണ്ണയിലെ സഹകരണ ആശുപത്രിയിലേക്ക് മാറ്റി. ഇടിമിന്നലിന്റെ ആഘാതത്തില്‍ വീടിന്റെ ഭിത്തി യ്ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംഭവസമയം വീട്ടിലുണ്ടായിരുന്ന നിവേദിന്റെ അമ്മ, രണ്ട് സഹോദരങ്ങള്‍, മുത്തശ്ശി, മുത്തശ്ശന് എന്നിവര്‍ ഹാളിലായിരുന്നതിനാല് ഇവര്‍ പരിക്കേല് ക്കാതെ രക്ഷപ്പെട്ടു.
