കാഞ്ഞിരപ്പുഴ: ഈ അധ്യയന വര്‍ഷത്തെ മണ്ണാര്‍ക്കാട് ഉപജില്ല സ്കൂള്‍ ശാസ്ത്രോത്സവം ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി പൊറ്റശ്ശേരി ജി.എച്ച്.എസ്.എസ്, മുണ്ടക്കുന്ന് എച്ച്.എഫ്.സി.യു.പി.എസ് എന്നിവടങ്ങളിലായി നടക്കും. ഉപജില്ലയിലെ ഇരുനൂറോളം സ്കൂളുകളില്‍ നിന്നായി മൂവായിര ത്തോളം പ്രതിഭകള്‍ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ,ഐ.ടി മേള കളിലായി മാറ്റുരയ്ക്കും. പ്രവൃത്തിപരിചയ മേള,ശാസ്ത്ര മേള,ഐ.ടി മേള എന്നിവ പൊറ്റശ്ശേരി സ്കൂളിലും ഗണിതശാസ്ത്ര മേള.സാമൂഹ്യശാസ്ത്ര മേള എന്നിവ മുണ്ടക്കുന്ന് സ്കൂളിലുമാണ് നടക്കുക. നാളെ രാവിലെ ഒന്‍പത് മണിക്ക് ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ സി. അബൂബക്കര്‍ പതാക ഉയര്‍ത്തുന്നതോടെ മേളയ്ക്ക് തുടക്കമാകും.മേളയുടെ ഉദ്ഘാടനം കെ. പ്രേംകുമാര്‍ എം.എല്‍.എ. നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി ചന്ദ്രന് അധ്യക്ഷയാകും.
മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം നീതു ശങ്കര്‍,അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അല്ലന്,ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. അശോക് കുമാര്‍, കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലത,തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീന ,അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബു സിറിയക്,ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ സ്മിത, റഫീഖ പാറക്കോട്ടില്‍,വി.എം. ലത്തീഫ്,മണ്ണാര്‍ക്കാട് നഗരസഭ വൈസ് ചെയര്മാന് ബാലകൃഷ്ണ ന്,കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ഷമീര്‍ ,വാര്‍ഡ് മെമ്പര്‍ ബി.കെ റസീന,മലപ്പുറം ആര് ഡി ഡി ജൂഡ് ലൂയിസ്,ഡി ഇ ഒ അനിത, അക്കാദ മിക് കൗണ്‍സില്‍ കണ്‍വീനര്‍ സിദ്ദീഖ് പാറക്കോട്,ജാസ്മിന് കബീര്‍,പി യൂസഫ്,പി ജയരാജന് അധ്യാപക സംഘടനാ പ്രതിനിധികളും ചടങ്ങില്‍ സംബന്ധിക്കും. ജി.എച്ച്.എസ്.എസ് പൊറ്റശ്ശേ രി പ്രിന്‍സിപ്പലും ജനറല്‍ കണ്‍വീനറുമായ ശ്രീ പി. സന്തോഷ് കുമാര്‍ സ്വാഗതവും ഹെഡ്മിസ്ട്രസ് ടി.സബിത നന്ദിയും പറയും.
