കല്ലടിക്കോട്: മണ്ണാര്‍ക്കാട്, അട്ടപ്പാടി മേഖലകളിലെ സാധാരണക്കാര്‍ക്ക് തൃശൂരിലെ ഹെഡ്ക്വാ ര്ട്ടേഴ്സിലോ ഒറ്റപ്പാലം ഉള്‍പ്പെടെയുള്ള ഓഫിസുകളിലോ പോകാതെ വായ്പ, വിദ്യാഭ്യാസം, സ്വയംതൊഴില്‍ ആവശ്യങ്ങള്‍ക്കായി എളുപ്പത്തില്‍ സമീപിക്കാവുന്ന തരത്തിലാണ് കെ.എസ്. ഡി.സിയുടെ ഇടക്കുര്‍ശ്ശി-കരിമ്പ സബ് ഓഫിസിന്റെ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത് എന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി. സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്പ്പറേഷന് നടപ്പിലാക്കുന്ന വിവിധ വികസന പദ്ധതികളുടെയും വായ്പാ വിതരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം ഇടക്കുര്‍ശ്ശിയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
സ്വയംതൊഴില്‍ വായ്പകള്‍, വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍, ചികിത്സാ സഹായങ്ങള്‍ തുടങ്ങിയവ പ്രാദേശിക തലത്തില്‍ കൂടുതല്‍ ചെറുപ്പക്കാരിലേക്കും സ്ത്രീകള്‍ക്കുമായി വ്യാപിപ്പിക്കാന്‍ ഓഫിസ് വഴിയൊരുക്കുമെന്നും മന്ത്രി അറിയിച്ചു.
സര്‍ക്കാറിന്റെ 100 ദിന കര്‍മ്മപരിപാടിയോടനുബന്ധിച്ച് പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നോക്ക ക്ഷേമ വകുപ്പുകളും കോര്‍പ്പറേഷനുകളും സമര്‍പ്പിച്ച പദ്ധതികളുടെ 95 ശതമാനത്തോളം ലക്ഷ്യം ഇതിനകം കൈവരിച്ചു. ഒക്ടോബര്‍ 9-ഓടെ 100 ശതമാനം റിസള്‍ട്ട് കൈവരിക്കും. ഒക്ടോബര്‍ 9-ന് മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി തന്നെ ഈ നേട്ടം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ എന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ കരിമ്പ ഗ്രാമപഞ്ചായത്തിലെ പട്ടിയപ്പന്തരിഴ് എസ്.ടി ഉന്നതി കേന്ദ്രീകരിച്ച് നടപ്പിലാ ക്കുന്ന ‘ഇന്ദിരാജ്യോതി’ സോളാര്‍ സ്ട്രീറ്റ് ലൈറ്റ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും, മണ്ണാ ര്‍ക്കാട്, അട്ടപ്പാടി, കോങ്ങാട്-1, കോങ്ങാട്-2 വില്ലേജുകള്‍ ഉള്‍പ്പെടുന്ന മേഖലയിലെ രണ്ടാമത്തെ വായ്പാ കുടിശ്ശിക അദാലത്ത് ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
വി.കെ. ശ്രീകണ്ഠന് എം.പി ചടങ്ങില്‍ അധ്യക്ഷനായി. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ ന്റ് നീതുശങ്കര്, അഗളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. അല്ലന്, കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീലത, തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേരി ജോസഫ്, കാരാകുര്‍ശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിയാസ് നാലകത്ത്, കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി ചന്ദ്രന്, സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്പ്പറേഷന് മാനേജിങ് ഡയറ ക്ടര്‍ വി.പി. സുബ്രഹ്മണ്യന്, കല്ലടിക്കോട് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആന്റണി മതിപ്പുറം എന്നിവര്‍ സംസാരിച്ചു.
