പാലക്കാട്: റെയില്‍വേ സ്റ്റേഷനില്‍ വെച്ച് യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ മോഷണം പോയ സംഭവത്തിലെ പ്രതിയെ റെയില്‍വേ പൊലിസ് പിടികൂടി.അകത്തേത്തറ സ്വദേശി സുരേഷ് (40) ആണ് അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പഴനിക്ക് പോകുന്നതിനായി ടിക്കറ്റെടുത്ത് റിസര്‍വേഷന്‍ കൗണ്ടറിനടുത്ത് ട്രെയിന്‍ കാത്തിരുന്ന തൃശൂര്‍ സ്വദേശിയുടെ 18,000 രൂപ വില വരുന്ന ഫോണാണ് നഷ്ടപ്പെട്ടത്.

യാത്രക്കാരന്റെ മൊബൈലുമായി കടന്നുകളഞ്ഞ യുവാവിനെ മലമ്പുഴയ്ക്ക് സമീപം ചാത്തം കുളങ്ങര അമ്പലപരിസരത്ത് വെച്ച് പിടികൂടുകയായിരുന്നു. നഷ്ട പ്പെട്ട മൊബൈല്‍ ഫോണും പൊലിസ് വീണ്ടെടുത്തു. പാലക്കാട് റെയില്‍ പൊലിസ് എ.എസ്.ഐ. എസ്.ഷക്കീര്‍, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ അഹമ്മദ് കബീര്‍, സിവില്‍ പൊലിസ് ഓഫിസര്‍മാരായ കാര്‍ത്തി ക്, പ്രമോദ്, അബ്ദുല്‍ കലാം എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
