അഗളി: പാടവയലിലെ വനമേഖലയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ 10 ലിറ്ററോളം ചാരായവും, വാറ്റാന്‍ പാകത്തിലുള്ള 2,036 ലിറ്റര്‍ വാഷും പിടികൂടി. ഓപ്പറേഷന് തണ്ടര്‍ ദൗത്യത്തി ന്റെ ശനിയാഴ്ച അഗളി റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ എം.ബി രാജേഷിന്റെ നേതൃത്വത്തിലായിരുന്നു വനത്തി ല്‍ പരിശോധന നടത്തിയത്.സംഭവത്തില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
പാടവയല്‍ കുളപ്പടി ഊരില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെ വനത്തിനുള്ളിലെ നീര്‍ച്ചാലിന് സമീപം മലയിടുക്കില്‍ പ്രത്യേകം തയ്യാറാക്കിയ ഗുഹയില്‍ സൂക്ഷിച്ച നിലയിലാണ് വന്തോതി ല്‍ വാഷ് കണ്ടെത്തിയത്. 10 പ്ലാസ്റ്റിക് ബാരലുകളിലും 18 ലിറ്റര്‍ കൊള്ളുന്ന രണ്ട് പ്ലാസ്റ്റിക് കുടങ്ങ ളിലുമായാണ് വാഷുണ്ടായിരുന്നത്. ഇതില്‍ ഒന്‍പത് ബാരലുകള്‍ ഗുഹയിലാണ് സൂക്ഷിച്ചിരുന്നത്.
ഇതിനുപുറമെ, തേക്കുപന ഊരിന് സമീപം വനത്തിനുള്ളിലെ നീര്ച്ചാല് ഭാഗത്തുനിന്നാണ് 10 ലിറ്റര്‍ കന്നാസില്‍ സൂക്ഷിച്ച നിലയില്‍ ചാരായം കണ്ടെടുത്തത്.അസിസ്റ്റന്റ് എക്സൈസ് ഇന്‍ സ്പെക്ടര് എം.ബി. രാജേഷിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പ്രിവന്റീവ് ഓഫിസര്‍ (ഗ്രേഡ്) എം. ചന്ദ്രന്, സിവില്‍ എക്സൈസ് ഓഫിസര്‍ രജിഷ്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ സിഞ്ചു പ്രസാദ്, ഡ്രൈവര്‍ വിനോദ് എന്നിവരും പങ്കെടുത്തു.
