മണ്ണാര്‍ക്കാട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ മതപണ്ഡിതന്മാര്ക്കായി സംഘടിപ്പിക്കുന്ന പണ്ഡിത ദര്‍സ് തിങ്കളാഴ്ച രാവിലെ 10-ന് മണ്ണാര്‍ക്കാട് ഇസലാമിക് സെന്റര്‍ കോണ്‍ഫറന്‍സ് ഹാളില്‍ ആരംഭിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേ ളനത്തില്‍ അറിയിച്ചു. ഇസ്ലാമിക കര്‍മ്മ ശാസ്ത്ര ഗ്രന്ഥങ്ങളില്‍ പ്രശസ്തമായ ‘തുഹ്ഫ’യിലെ വിവിധ അധ്യായങ്ങള്‍ അടിസ്ഥാനമാക്കി നടത്തുന്ന പഠനവേദിയ്ക്ക് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കും. ജില്ലാ പ്രസിഡന്റ് നെല്ലായ കുഞ്ഞി മുഹമ്മദ് മുസ്ലിയാര് അധ്യക്ഷനാകും. മറ്റുനേതാക്കളും പങ്കെടുക്കും.
തിരഞ്ഞെടുക്കപ്പെട്ട 111 പണ്ഡിതന്മാര്ക്കാണ് ആദ്യബാച്ചില്‍ പ്രവേശനം നല്‍കിയിട്ടുള്ളത്. മതപണ്ഡിതന്മാര്ക്ക് ഇസ്ലാമിക കര്‍മ്മശാസ്ത്രത്തില്‍ ആഴമേറിയ പഠനം സാധ്യമാക്കുകയാ ണ് ലക്ഷ്യം. എല്ലാമാസവും നിശ്ചിത ദിവസം വിവിധ താലൂക്കുകളിലായി പണ്ഡിത ദര്‍സ് നട ക്കും. ജന്മം കൊണ്ടോ ജോലി കൊണ്ടോ പാലക്കാട് ജില്ലക്കാരായവും ജില്ലാ മുശാവറ അംഗീക രിച്ച നിബന്ധനകള്‍ പാലിക്കുന്നവരുമായ പണ്ഡിതന്മാര്‍ക്കുമാണ് പഠനവേദികളില്‍ പങ്കെടു ക്കാന്‍ അവസരമുള്ളത്.സമസ്തയുടെ താലൂക്ക് കമ്മിറ്റികള്‍ മുഖേനെയാണ് ഇതിനുള്ള നടപടിക്രമ ങ്ങള് പൂര്‍ത്തിയാക്കിയത്.
വാര്‍ത്താ സമ്മേളനത്തില്‍ സമസ്ത ജില്ലാ വര്‍ക്കിങ് സെക്രട്ടറി കെ.സി അബൂബക്കര്‍ ദാരിമി, ജില്ലാ പണ്ഡിത ദര്‍സ് സമിതി അംഗം ഹബീബ് ഫൈസി കോട്ടോപ്പാടം, ജംഇയ്യത്തുല്‍ ഖുത്വബാ ജില്ലാ സെക്രട്ടറി റഹീം ഫൈസി അക്കിപ്പാടം, ടി.കെ സുബൈര്‍ മൗലവി, സുലൈമാന്‍ ഫൈസി മുണ്ടേ ക്കരാട് എന്നിവര്‍ പങ്കെടുത്തു.
