പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടക്കുന്ന പട്ടയ മേളയില്‍ ജില്ലയില്‍ 2,872 പട്ടയങ്ങള്‍ വിതരണം ചെയ്യുമെന്ന് ജില്ലാ കലക്ടര്‍ കെ. സുധീര്‍ അറി യിച്ചു.2,500 പട്ടയങ്ങളാണ് ജില്ലക്ക് ലഭിച്ച ലക്ഷ്യമെങ്കിലും ഇതിലും കൂടുതലാണ് വിതരണം ചെ യ്യുന്നത്. വിതരണത്തിന് തയാറായവയില് 1,029 ദേവസ്വം പട്ടയങ്ങളും പാലക്കാട്, പട്ടാമ്പി, ഒറ്റ പ്പാലം, അട്ടപ്പാടി ട്രൈബ്യൂണലുകളിലായി 1,828 പട്ടയങ്ങളും 14 പി.എ.ആറുകളും ഉള്‍പ്പെടുന്നതാ യി ജില്ലാ കലക്ടര്‍ പറഞ്ഞു. പട്ടയമേളയ്ക്ക് മുന്നോടിയായി ചേര്‍ന്ന ആലോചനായോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വര്‍ഷങ്ങളായി പട്ടയത്തിനായി കാത്തിരിക്കുന്ന പട്ടികവിഭാഗക്കാര്‍ ഉള്‍പ്പെടെയുള്ള നൂറുകണ ക്കിന് കുടുംബങ്ങള്‍ക്കാണ് ഈ തീരുമാനത്തിലൂടെ ആശ്വാസമാകുക. സാങ്കേതിക കുരുക്കുക ളിലും പഴയ രേഖകളുടെ ലഭ്യതക്കുറവിലും കുടുങ്ങിക്കിടന്നിരുന്ന അപേക്ഷകള്‍ അവധിദിന ങ്ങളിലും അധിക സമയം ജോലി ചെയ്തുമാണ് റവന്യൂ ജീവനക്കാര്‍ തീര്‍പ്പാക്കിയതെന്ന് കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.
ഒക്ടോബര്‍ എട്ടിന് പാലക്കാട് പ്രസന്നലക്ഷ്മി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പട്ടയമേള റവന്യൂ മന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന് അധ്യക്ഷത വഹിക്കും. പട്ടികജാതി-പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി മുഖ്യാതിഥിയാകും. ചിറ്റൂര്‍ താലൂക്കില്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളായി മാറിയ നെല്ലിയാമ്പതി, എരിത്തേമ്പതി വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനവും റവന്യൂ മന്ത്രി നിര്‍വഹിക്കും. അഡിഷ ണല്‍ ജില്ലാ മജിസ്ട്രേറ്റ് എ. അബ്ദുല്‍ ലത്തീഫ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു
സ്വാഗതസംഘം രൂപീകരിച്ചു
പട്ടയമേളയുടെ വിജയകരമായ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു. ജില്ലാ കലക്ടറാണ് സ്വാഗതസംഘം കണ്‍വീനര്‍. പൊതുവിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീനാണ് ചെയര്മാന്. പട്ടിക ജാതി-പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി മുഖ്യരക്ഷാധികാരിയാകും. ജില്ലയിലെ എം.എല്‍.എമാര്‍ വൈസ് ചെയര്മാന്മാരും എം.പിമാര്‍ രക്ഷാധികാരികളുമായി പ്രവര്‍ത്തിക്കും. പാലക്കാട് ആര്.ഡി.ഒ കെ. രേവതിക്കാണ് ഏകോപന ചുമതല. ജനപ്രതിനിധി കളും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സ്വാഗതസംഘത്തില്‍ അംഗങ്ങളാണ്.
