അലനല്ലൂര്‍: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന യുറീക്ക ശാസ്ത്രകേരളം പഞ്ചായത്ത് തല വിജ്ഞാനോത്സവം എടത്തനാട്ടുകര ടി.എം.യു.പി. സ്കൂളില്‍ നടന്നു. അലനല്ലൂര്‍ പഞ്ചാത്തിലെ എല്‍.പി., യു.പി. സ്കൂളുകളില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട 150-ലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ശാസ്ത്രസാഹിത്യ പരിഷത്ത് മേഖലാ വൈസ് പ്രസി ഡന്റ് സി.ടി മുരളി ഉദ്ഘാടനം ചെയ്തു. അലനല്ലൂര്‍ യൂണിറ്റ് പ്രസിഡന്റ് വി.എം പ്രിയ ടീച്ചര്‍ അധ്യക്ഷയായി.
യൂണിറ്റ് സെക്രട്ടറി കെ.മുഹമ്മദ് നബീല്‍, എക്സിക്യുട്ടിവ് അംഗം പി.എം മധു, ടി.എ.എം.യു.പി. സ്കൂള്‍ പ്രധാന അധ്യാപകന് ടി.പി സഷീര്‍, എടത്തനാട്ടുകര ജി.എല്‍.പി. സ്കൂള്‍ പ്രധാന അധ്യാ പകന്‍ കെ.പ്രദീപ്കുമാര്‍, യൂണിറ്റ് വൈസ് പ്രസിഡന്റ് ശ്രീരഞ്ജിനി എന്നിവര്‍ സംസാരിച്ചു.കെ.എം ജയശങ്കര്‍, പി.എസ് ഷാജി , കെരവികുമാര്, പി.ഗോപാലകൃഷ്ണന്, എന്‍.വി അഖില, പി.ജിതേഷ്, പി.രഞ്ജിത്ത്, പി.എം ഫായിസ ബീബി, പി.അര്ജ്ജുന്, രേഷ്മ, പി.കെ ഫാത്തിമ തസ്നീം, കെ. നസീഹ, പി റസിന് എന്നിവര്‍ നേതൃത്വം നല്കി.
