എടത്തനാട്ടുകര: കോട്ടപ്പള്ള അങ്ങാടിയിലും പരിസരപ്രദേശങ്ങളിലും തെരുവുനായ ശല്യം അതിരൂക്ഷം. വഴിവക്കിലും വ്യാപാരസ്ഥാപനങ്ങള്‍ക്ക് മുന്നിലും നായകള്‍ കൂട്ടമായി നിലയു റപ്പിക്കുന്നതിനാല് വലിയ ആശങ്കയിലാണ് നാട്ടുകാര്‍. ശനിയാഴ്ച രാവിലെ 24 തെരുവുനായ്ക്ക ളാണ് ഒരേസമയം കോട്ടപ്പള്ള ടൗണിലേക്കെത്തിയത്. രാവിലെ മദ്റസയിലേക്കും, സ്കൂളിലേ ക്കും പോകുന്ന കുട്ടികളും, ജോലിക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി പോകുന്ന സ്ത്രീകളും മുതി ര്ന്നവരുമെല്ലാം ഭീതിയോടെയാണ് വഴിയിലൂടെ സഞ്ചരിക്കുന്നത്.
കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്രവാഹനയാത്രക്കാര്ക്കുമാണ് നായകള്‍ ഏറെ ഭീഷണിയുയര് ത്തുന്നത്. നായകള്‍ വാഹനങ്ങള്‍ക്ക് പിറകെ ഓടിക്കൂടുന്നതും മറ്റൊരു വെല്ലുവിളിയായി മാറി യിട്ടുണ്ട്. ഇത്തരം ഘട്ടങ്ങളില്‍ വാഹന ഡ്രൈവര്‍മാരുടെ നിയന്ത്രണം തെറ്റി അപകടങ്ങള്‍ സംഭ വിക്കാനും സാധ്യതയേറെയാണ്. കടകളുടെ മുന്നിലും പൊതുസ്ഥലങ്ങളിലും നായകള്‍ തമ്പടി ക്കുന്നത് വ്യാപാരികളെയും ഉപഭോക്താക്കളെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ഭാഗ്യ വശാല്‍ സമീപകാലത്ത് ഇവിടെ നായകള്‍ ആരെയും ആക്രമിച്ചിട്ടില്ലെന്നതു മാത്രമാണ് ഏക ആശ്വാസം.
ചുരുങ്ങിയ കാലയളവിനുള്ളില്‍ പ്രദേശത്ത് തെരുവുനായ്ക്കളുടെ എണ്ണത്തില്‍ വലിയ വര്‍ധന വുണ്ടായിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. തെരുവ് നായശല്യത്തിന് ശാശ്വതപരിഹാരം കാണ ണമെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എടത്തനാട്ടുകര യൂണിറ്റ് അലനല്ലൂര്‍ പഞ്ചായത്തിന് പരാതിയും നല്‍കിയിട്ടുണ്ട്.അതേസമയം തെരുവുനായകളുടെ എണ്ണം നാള്‍ക്കുനാള്‍ അധികരിക്കുമ്പോഴും നിയന്ത്രിക്കാന്‍ ഫലപ്രദമായ മാര്‍ഗങ്ങളില്ലാത്തതാണ് ഗ്രാമ പഞ്ചായത്ത് അധികൃതര്‍ നേരിടുന്ന പ്രതിസന്ധി.
