എടത്തനാട്ടുകര: സമാധാനത്തിന്റെയും മിതത്വത്തിന്റെയും പാതയാണ് മതമെന്നും തീവ്രചി ന്തകള്‍ എപ്പോഴും സമൂഹത്തിന്റെ ശിഥിലീകരണത്തിനാണ് വഴിയൊരുക്കുകയെന്നും കെ. എന്‍.എം. എടത്താട്ടുകര നോര്‍ത്ത് മണ്ഡലം മുജാഹിദ് കണ്വെന്ഷന് അഭിപ്രായപ്പെട്ടു. തികഞ്ഞ സന്തുലിതാവസ്ഥയുടെയും മിതത്വത്തിന്റെയും പാഠമാണ് ഇസ്ലാം പഠിപ്പിക്കുന്നതെന്നും കണ് വെന്ഷന് ചൂണ്ടിക്കാട്ടി.
‘തിരിച്ചറിവ് എന്ന പേരില്‍ കോട്ടപ്പള്ള ദാറുസ്സലാം മദ്റസയില്‍ നടന്ന നേതൃസംഗമത്തില്‍ നോര് ത്ത് മണ്ഡലം പ്രസിഡന്റ് കാപ്പില്‍ മൂസഹാജി അധ്യക്ഷനായി. മതം-മിതത്വം സുരക്ഷിതത്വം എന്ന പ്രമേയത്തില്‍ കെ.എന്‍.എം. നടത്തുന്ന സംസ്ഥാന കാംപെയിന്റെ ഭാഗമായി നവംബര്‍ 17-ന് കോട്ടപ്പള്ളയില്‍ സംഘടിപ്പിക്കുന്ന എടത്തനാട്ടുകര മണ്ഡലം മുജാഹിദ് സമ്മേളത്തിന്റെ പോസ്റ്റര്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു. തണല്‍ ഫോസ്റ്റര്‍ കെയറില്‍ ഉള്‍പ്പെട്ട കുടുംബങ്ങളിലെ എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ എം.ടി നിദ, സി.അസ്ല, എന്‍. ഹാരിസ് മുഹമ്മദ്, പി.ടി നൈസാന, കെ.റിയാന ഫാത്തിമ, കെ.ശാദിയ ഷെറിന് എന്നിവര്‍ക്ക് മൊമെന്റോകള്‍ വിതരണം ചെയ്തു.
ആദര്‍ശത്തിന്റെ മേന്മയും തനിമയും എന്ന വിഷയത്തില്‍ ഐ.എസ്.എം. മുന്‍ സംസ്ഥാന പ്രസിഡന്റ് ഷെരീഫ് മേലേതിലും, ജീവിത വിശുദ്ധി എന്ന വിഷയത്തില്‍ ഡോ.മുഹമ്മദാലി മിശ്കാത്തിയും പ്രഭാഷണം നടത്തി. നോര്‍ത്ത് മണ്ഡലം സെക്രട്ടറി പി.പി സുബൈര്‍ മാസ്റ്റര്‍, മണ്ഡലം ജോയിന്റ് സെക്രട്ടറി സി.യൂസഫ് ഹാജി, ഐ.എസ്.എം. ജില്ലാ ജോയിന്റ് സെക്രട്ടറി വി.സി ഷൗക്കത്തലി മാസ്റ്റര്‍, എം.എസ്.എം. മണ്ഡലം സെക്രട്ടറി സി.എം ഫായിസ് തുടങ്ങിയവര്‍ സംസാരിച്ചു.
കെ.എന്‍.എം. മണ്ഡലം വൈസ് പ്രസിഡന്റുമാരായ സി.എച്ച് റഹ്മത്ത് മാസ്റ്റര്‍, കെ.വി അബൂബ ക്കര് മൗലവി, മുന്‍ സംസ്ഥാന സെക്രട്ടറി കെ.നാസര്‍ സുല്ലമി, മണ്ഡലം ട്രഷറര്‍ കാപ്പില്‍ നാസര്‍, മദ്റസ ബോര്‍ഡ് മുഫത്തിഷ് പി.ഉസ്മാന് മിശ്കാത്തി, ഐ.എസ്.എം. മണ്ഡലം പ്രസിഡന്റ് ഷൗക്ക ത്ത് പാറക്കല്‍, മണ്ഡലം സെക്രട്ടറി വി.അന്‍വര്‍, പാറോക്കോട്ട് മുഹമ്മദ് കുട്ടി, പാറോക്കോട്ട് അബൂബക്കര്‍ മാസ്റ്റര്‍ എന്നിവര്‍ കണ്വെന്ഷന് നേതൃത്വം നല്കി.
