മണ്ണാര്‍ക്കാട്: പനിബാധിച്ച് വിദ്യാര്‍ഥിനി മരണപ്പെട്ടു. കോട്ടോപ്പാടം അരിയൂര്‍ പടുവില്കുള മ്പിലെ നമ്പുനായര് വീട്ടില്‍ പരേതനായ ശിവന്റെ മകള്‍ ശിവരഞ്ജിനി (14) യാണ് മരിച്ചത്. കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്ററി സ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ഥിനിയാണ്. തലവേദനയെ തുടര്‍ന്ന് ബുധനാഴ്ച സ്കൂളില്‍ നിന്നും ശിവരഞ്ജിനിയെ മാതാവ് വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരുകയും അടുത്ത ദിവസം രാവിലെ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ പനിയെ തുടര്‍ന്ന് ചികിത്സ തേടുകയും ചെയ്തിരുന്നു. വ്യാഴാഴ്ച രാത്രി 10 മണിയോടെ വീട്ടില്‍ കുഴഞ്ഞു വീണ ശിവരഞ്ജിനിയെ ഉടനെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മാതാവ്: ശാന്തകുമാരി. സഹോദരങ്ങള്‍: നവനീത്, സഞ്ജയ്.