മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് മിനി സിവില്‍ സ്റ്റേഷനില്‍ പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തണ മെന്നും ഓഫിസുകള്‍ നവീകരിക്കണമെന്നും സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന് (എസ്.ഇ.യു. )താലൂക്ക് സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു.ശിഹാബ്തങ്ങള്‍ സൗധത്തില്‍ നടന്ന സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റംഗം കളത്തില്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. എസ്.ഇ.യു. താലൂക്ക് പ്രസിഡന്റ് എന്‍.എ ഷമീം അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.അബ്ദുല്‍ ബഷീര്‍ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന ജീവനക്കാരുടെ ആനുകൂല്യങ്ങളും അവകാശങ്ങളും യഥാസമയം ലഭ്യമാക്കുക, താലൂക്ക് ആസ്ഥാന ആശുപത്രി ജില്ലാ ആശുപത്രിയാക്കി ഉയര്‍ത്തുക,മണ്ണാര്‍ക്കാട് കേന്ദ്രമായി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. സംസ്ഥാ ന സെക്രട്ടറിയേറ്റംഗം സി.പി ഹംസ, ജില്ലാ പ്രസിഡന്റ് പി.എം നവാസ്, സെക്രട്ടറി എസ്.എസ് ഷാജഹാന്, മണ്ഡലം സെക്രട്ടറി കെ.മുഹമ്മദ് ഷമീര്‍, കെ.എസ്.പി.എല്‍. ജില്ലാ പ്രസിഡന്റ് പാറയില്‍ മുഹമ്മദലി, സെക്രട്ടറി ഹമീദ് കൊമ്പത്ത്, അക്ബറലി പാറോക്കോട്, കെ.പി.എ റഹ്മാന്, ഇ.റഷീദ്, കെ.ഷമീര്‍ ബാബു എന്നിവര്‍ സംസാരിച്ചു.
സേവനത്തില്‍ നിന്ന് വിരമിച്ച ഇ. റഷീദിനുള്ള സ്നേഹോപഹാരം ചടങ്ങില്‍ സമ്മാനിച്ചു. ഭാര വാഹികളായി കെ.മുഹമ്മദ് ഷമീര്‍ (പ്രസിഡന്റ്), പി.എം സാദിക്കലി, പി. മുഹമ്മദ് ആഷിഖ് (വൈസ് പ്രസിഡന്റ്) കെ.ഷമീര്‍ ബാബു (സെക്രട്ടറി), ബഷീര്‍ അമ്പാഴക്കോട്, എ.ഷൗക്കത്തലി (ജോ. സെക്രട്ടറി) ഇ.വി സജാദ് അലി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
