മണ്ണാര്‍ക്കാട്: അട്ടപ്പാടി ചുരംഭാഗത്ത് റോഡിന്റെ ഇരുവശത്തുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വനപാലകരും വിദ്യാര്‍ഥികളും ചേര്‍ന്ന് നീക്കം ചെയ്തു. വന്യജീവി വാരാഘോഷത്തോടനുബ ന്ധിച്ച് മണ്ണാര്‍ക്കാട് വനംഡിവിഷന്റെയും വനം റെയ്ഞ്ചിന്റെയും നേതൃത്വത്തില്‍ ആനമൂളി വനസംരക്ഷണ സമിതി, നെല്ലിപ്പുഴ ഡി.എച്ച്.എസ്. സ്കൂള്‍ എന്‍.എസ്.എസ്. യൂണിറ്റിലെ അംഗ ങ്ങള് എന്നിവരുടെ സഹകരണത്തോടെയാണ് ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ശേഖ രിച്ച മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിനായി അഗളി പഞ്ചായത്തിന് കൈമാറിയതായി അധികൃ തര് അറിയിച്ചു. ശുചീകരണയജ്ഞം തെങ്കര പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷീന ഉദ്ഘാടനം ചെയ്തു. ഡി.എഫ്.ഒ. സി.അബ്ദുല്‍ ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ റെയ്ഞ്ച് ഓഫിസര്‍ ഇമ്രോസ് ഏലിയാസ് നവാസ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഗിരീഷ് ഗുപ്ത, വാര്‍ഡ് മെമ്പര്‍ ഇര്‍ഷാദ്, ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ സി.എം മുഹമ്മദ് അഷറഫ്, ലയണ്‍സ് ടീം അംഗങ്ങള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
