സർവകലാശാലാ എൻജിനീയറിങ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം
കാലിക്കറ്റ് സർവകലാശാല എഞ്ചിനീയറിങ് കോളേജിൽ (ഐ.ഇ.ടി.) ഇ.ഇ.ഇ., ഇ.സി.ഇ., പി.ടി., സി.എസ്.ഇ. വിഭാഗങ്ങളിലായി കരാറടിസ്ഥാനത്തിലുള്ള അസിസ്റ്റന്റ് പ്രൊഫസർ (ഹയർ ഗ്രേഡ്) നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഓരോ ഒഴിവ് വീതമാണുള്ളത്. യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ എം.ടെക്കും അഞ്ച് വർഷത്തെ അധ്യാപന പരിചയത്തോടുകൂടിയ പിഎച്ച്.ഡിയും. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 10. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ.
ഡ്രൈവർ കം ഓഫീസ് അറ്റന്റന്റ്; സ്ട്രീമിങ് ടെസ്റ്റ്
കാലിക്കറ്റ് സർവകലാശാലയിൽ ഡ്രൈവർ കം ഓഫീസ് അറ്റന്റന്റ് (ലൈറ്റ് മോട്ടോർ വെഹിക്കിൾ) തസ്തികയിലേക്ക് കരാറടിസ്ഥാനത്തിലുള്ള നിയമനത്തിനായി ഓൺലൈൻ അപേക്ഷ സമർപ്പിച്ചവരിൽ യോഗ്യരായി കണ്ടെത്തിയവർക്കുള്ള സ്ക്രീനിങ് ടെസ്റ്റ് ഒക്ടോബർ 22-ന് സർവകലാശാലാ സെനറ്റ് ഹാളിൽ നടക്കും. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.
അക്കാദമിക്ക് കൗൺസിൽ യോഗം
കാലിക്കറ്റ് സർവകലാശാലാ അക്കാദമിക്ക് കൗൺസിൽ യോഗം ഒക്ടോബർ 31-ന് (ശനി) രാവിലെ 10.00 മണിക്ക് സെനറ്റ് ഹൗസിൽ ചേരും.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എം.ബി.എ. ഇന്റർനാഷണൽ ഫിനാൻസ് ( 2024, 2025 പ്രവേശനം ), എം.ബി.എ. ഹെൽത് കെയർ മാനേജ്മെന്റ് ( 2022, 2024, 2025 പ്രവേശനം ) ജൂലൈ 2026 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 14 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ എം.എസ് സി. ബയോടെക്നോളജി (സി.സി.എസ്.എസ്. – 2024 പ്രവേശനം) ഏപ്രിൽ 2026 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ ബി.ടെക്. (2024 സ്കീം – 2024, 2025 പ്രവേശനം, 2019 സ്കീം – 2020 മുതൽ 2023 വരെ പ്രവേശനം) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 23 വരെ അപേക്ഷിക്കാം.
