കോട്ടോപ്പാടം: കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഗാന്ധി ജയന്തി ആഘോഷ പരിപാടികള്‍ എഴുത്തുകാരന് ഡോ. ഗോപി പുതുക്കോട് ഉദ്ഘാടനം ചെയ്തു.പ്രശ്നോത്തരി, പ്രസം ഗം, ആല്‍ബം നിര്‍മ്മാണം, ദേശഭക്തി ഗാനലാപനം എന്നീ മത്സരങ്ങള്‍ സംഘടിപ്പിച്ചു. വിജയിക ള്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പല്‍ എം.പി സാദിക്ക്, മാനേജര്‍ കല്ലടി റഷീദ്, പ്രധാന അധ്യാപകന് കെ.എസ് മനോജ്, പ്രോഗ്രാം കണ്‍വീനര്‍ ജസീന എന്നിവര്‍ സംസാരിച്ചു.വിവിധ വിദ്യാലയങ്ങളില്‍ നിന്നായി നൂറ്റി അറുപത് പ്രതിഭകള്‍ പങ്കെടുത്തു.
